ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് ഗൃഹനാഥനെ കൊല ചെയ്തു

ഗോവിന്ദ്പൂർ:ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്തിന്റെ പേരിൽ ഗൃഹനായകനെ കുടുംബാംഗങ്ങൾ കൊലചെയ്തു. വെസ്റ്റ് ബംഗാളിലെ, ജാർഗ്രാം ജില്ലയിലെ ഗോവിന്ദപ്പൂരിലാണ് സംഭവം. ഗോറായി എന്ന 46കാരനാണ് കൊല്ലപ്പെട്ടത്.

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് ഭാര്യയിൽ നിന്നും മകനിൽ നിന്നും ഇദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നതായി സഭാവക്താവ് അറിയിച്ചു. ജീവനോടെ കത്തിക്കുമെന്നായിരുന്നു ഭാര്യയുടെ ഭീഷണി. മകളുടെ വിവാഹച്ചടങ്ങ് ഹൈന്ദവാചാരപ്രകാരം നടത്തണമെന്നായിരുന്നു ഭാര്യയുടെ നിർബന്ധം. എന്നാൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഗോറായി ഇതിന് സന്നദ്ധനായിരുന്നില്ല.

ദേവാലയത്തിലെ ശുശ്രൂഷകളിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ ഭാര്യയും മകനും വന്ന് ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നതായും സഭാംഗങ്ങൾ അറിയിച്ചു.

“അത്താഴം കഴിഞ്ഞ് ഉറങ്ങാൻ കിടന്നതാണെന്നും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് മരണത്തെ കുറിച്ച് ഭാര്യയുടെ വിശദീകരണം.
ഹൈന്ദവാചാരപ്രകാരമാണ് സംസ്കാരം നടത്തിയത്. സഭാംഗങ്ങളെ ആരെയും മരണം അറിയിക്കാതിരുന്നതും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ അടുത്ത ബന്ധുക്കളിൽ നിന്ന് തുടർച്ചയായി ഭീഷണി നേരിട്ടിരുന്നതുമാണ് ഗോറായിയുടെ മരണത്തെ കുറിച്ച് സംശയിക്കാൻ കാരണമായിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group