കുടുംബത്തിൻ്റെ നട്ടെല്ലായും സഭയുടെ ഉന്നമനത്തിനായും പ്രവർത്തിക്കുന്നവരാകണം കുടുംബനാഥന്മാർ : മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

കുടുംബത്തിൻ്റെ നട്ടെല്ലായും സഭയുടെ ഉന്നമനത്തിനായും പ്രവർത്തിക്കുന്നവരാകണം കുടുംബനാഥന്മാരെന്ന് ഉദ്ബോധിപ്പിച്ച് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.

മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെൻ്ററിൽ നട ന്ന പിതൃവേദി കോതമംഗലം രൂപത പ്രഥമ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. കുടുംബത്തിൻ്റെ നട്ടെല്ലായും സ്നേഹത്തിൽ ഒരുമിച്ചുകൊണ്ടുപോകുന്ന നല്ല വ്യക്തിത്വങ്ങളായും കുടുംബനാഥന്മാർ മാറണമെന്നും കുടുംബത്തിന്റെയും സമൂഹത്തിൻ്റെയും സഭയുടെയും ഉന്നമനമായിരിക്കണം പിതൃവേദിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ യോഗം ഉദ്ഘാടനം ചെയ്‌തു. ഐക്യത്തിന്റെ പ്രതീകങ്ങളായി കുടുംബം സമൂഹത്തിൽ മാറണമെന്നും കുടുംബനാഥന്മാർ മക്കളെ ദൈവവിശ്വാസത്തിൽ വളർത്തിയെടുക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ബിഷപ്പ് പറഞ്ഞു. പിതൃവേദി രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേയിൽ, പ്രസിഡൻ്റ് പ്രഫ. ജോസ് ഏബ്രഹാം, വൈസ് പ്രസിഡൻ്റ ധേബാർ ജോസഫ്, ബ്രദർ ഔസേപ്പച്ചൻ പുതുമന, ജോൺസൺ കറുകപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group