പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമെന്ന് മെഡിക്കല്‍ ബോര്‍ഡ്

കഴിഞ്ഞ നാലു ദിവസമായി പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമുളള ചികിത്സകള്‍ തുടരുന്നു. പരിശുദ്ധ ബാവാ ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ട്. ഡോക്ട്ര്‍മാര്‍ അദ്ദേഹത്തെ നേരില്‍ കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group