ആതുര സേവനം സഭയുടെ നല്ല മുഖവും ഈ കാലഘട്ടത്തിന്റെ ചൈതന്യവുമാണ് : മാർ ജോർജ് ആലഞ്ചേരി..

കോട്ടയം :ആതുര സേവനം സഭയുടെ നല്ല മുഖവും ഈ കാലഘട്ടത്തിന്റെ ചൈതന്യവുമാണെന്ന് ഓർമ്മിപ്പിച്ച് സീറോമലബാർ മേജർ ആർച്ച് ബിഷപ്പ്‌ മാർ ജോർജ് ആലഞ്ചേരി.

ആഗോളതലത്തിൽ ആചരിക്കപ്പെടുന്ന പാവങ്ങളുടെ ദിനാഘോഷത്തിന്റെ ഭാഗമായികോതമംഗലം രൂപതയിലെ തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ നടന്ന പാവങ്ങളുടെ ദിനാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവും, ശ്രീ പി.ജെ. ജോസഫ് MLA തുടങ്ങിയവരും കോതമംഗലം രൂപതയിലെ തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയം സന്ദർശിച്ചു. സീറോമലബാർ സഭയുടെ പ്രൊ-ലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് നടന്ന പൊതുസമ്മേളനo ആർച്ച് ബിഷപ്പ്‌ മാർ ആലഞ്ചേരി ഉദ്ഘാടനo ചെയ്തു.ആതുരസേവന ശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുന്ന മഹനീയ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു.
സന്തോഷ് ജോസഫ് മരിയ സദൻ എഴുതിയ ‘കാനാട്ടുപാറയിലെ കാലിത്തൊഴുത്ത്’ എന്ന ഗ്രന്ഥം പിതാക്കന്മാർ ചേർന്ന് പ്രകാശനം ചെയ്തു. സീറോമലബാർ സഭയുടെ ഫാമിലി, ലൈറ്റി & ലൈഫ് കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ. ആന്റണി മൂലയിൽ, മൈലക്കൊമ്പ് സെന്റ് തോമസ് ഫോറോന പള്ളി വികാരി റവ. ഫാ. മാത്യു കാക്കനാട്ട്, പ്രൊ-ലൈഫ് അപ്പോസ്റ്റലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, ഫെഡറേഷൻ ഓഫ് മെന്റലി ഡിസേബിൾഡ് സെക്രട്ടറി സന്തോഷ്‌ ജോസഫ്, ബ്രദർ മാവുരൂസ് മാളിയേക്കൽ, ലവ് ഹോം രക്ഷാധികാരി മാത്തപ്പൻ, കെസിബിസി പ്രൊ-ലൈഫ് സമിതി ആനിമേറ്റർ സിസ്റ്റർ മേരി ജോർജ് എഫ് സി സി, ബേബി ചിറ്റിലപ്പള്ളി, ടോമി മാത്യു തുടങ്ങിവർ സംസാരിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group