ഭൂമിയുടെ രോദനം കേൾക്കുകയെന്നാൽ ദരിദ്രരുടെ നിലവിളി ശ്രവിക്കുകയാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
പൗരജനത്തിനിടയിൽ ഒരു വിഭാഗത്തിന് അവസരങ്ങളുടെ അഭാവം അനുഭവപ്പെടുമ്പോൾ അത് അസമത്വത്തിന്റെ കാരണങ്ങളിൽ ഒന്നായിത്തീരുന്നുവെന്നും മാർപാപ്പാ പറഞ്ഞു.
ഇറ്റലിയിലെ തദ്ദേശസ്ഥാപനങ്ങളുടെ അധികാരാവകാശ സംരക്ഷണം, ആധുനികവത്ക്കരണം എന്നിവയ്ക്കായുള്ള സമിതിയുടെ (Associazione per la Sussidiarietà e la Modernizzazione degli Enti Locali -ASMEL) ഇരുനൂറോളം പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസിസ് പാപ്പാ.
അവഗണിക്കപ്പെടുകയും പ്രാന്തവത്ക്കരിക്കപ്പെടുകയും ചെയ്യുന്ന പ്രദേശങ്ങളിൽ നിന്ന് വൃദ്ധജനങ്ങളും ബദൽമാർഗ്ഗങ്ങൾ കണ്ടെത്താൻ പാടുപെടുന്നവരുമൊഴികെ എല്ലാവരും മറ്റിടങ്ങളിലേക്കു കുടിയേറുന്ന അവസ്ഥയെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group