ഹൃദയ ശസ്ത്രക്രിയക്ക് വേണം പത്ത് ലക്ഷം സുമനസുകളുടെ കാരുണ്യം തേടി യുവതി

സുമനസുകളുടെ കാരുണ്യം തേടിയ യുവതി, കണ്ണൂർ ജില്ലയിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡായ മണിപ്പാറയിലെ സ്ഥിരതാമസക്കാരനായ സണ്ണി ഒറ്റപ്ലാക്കലിന്റെ ഭാര്യ മിനി സണ്ണി ഹൃദയ ശസ്ത്രക്രിയക്കായി സുമനസുകളുടെ കാരുണ്യം തേടുന്നു. സാമ്പത്തികമായി ഭദ്രതതീരെ ഇല്ലാത്ത ഈ കുടുംബം വളരെ കഷ്ടപ്പെട്ടാണ് മുന്നോട്ടുപോയികൊണ്ടിരുന്നത്. ഭർത്താവായ സണ്ണി ദേവസ്യ കല്പണിയിലൂടെയും ഭാര്യ മിനി സണ്ണി തൊഴിലുറപ്പ് പണിയിലൂടെയുമാണ് വരുമാനം കണ്ടെത്തിയിരുന്നത്. ഏകമകളുടെ പഠനത്തിനായി ആകെ ഉണ്ടായിരുന്ന 30 സെന്റ് സ്ഥലം ഇവർ നേരത്തെ പണയപെടുത്തിയിരുന്നു. വര്ഷങ്ങളായി ഹൃദയ സംബന്ധമായ ബുദ്ധിമുട്ടനുഭവിച്ചിരുന്ന മിനി ഈ അടുത്ത നാളിലാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായിട്ടുള്ള നീർകുഴിനിർമാണത്തിനിടെ അവശയാവുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തത്. ഏകദേശം ആറുമാസകാലം പരിയാരം മെഡിക്കൽ കോളേജിൽ മിനിയെ ചകിത്സയ്ക്കുകയുണ്ടായി. അടിയന്തരമായി ഓപ്പറേഷൻ ( ഹൃദയവാൽവ് മാറ്റിവെക്കൽ, ഹൃദയത്തിന്റെ ദ്വാരം അടക്കൽ)  നടത്തണമെന്നും ഉടൻതന്നെ മറ്റേതെങ്കിലും ഹോസ്പിറ്റലിലേക്ക് രോഗിയെ മാറ്റേണ്ടതുണ്ടെന്നും വിദഗ്ധർ അറിയിക്കുകയുണ്ടായി. തുടർന്ന് മിനിയെ എറണാകുളം ലിസി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. എത്രയും പെട്ടന്ന് ഓപ്പറേഷൻ നടത്തേണ്ടതുണ്ടെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു എന്നാൽ ആവശ്യമായ തുക കണ്ടെത്താൻ കഴിയാത്തതിനാൽ ഓപ്പറേഷൻ നീട്ടിവയ്ക്കുകയായിരുന്നു. ഇനിയും ഓപ്പറേഷൻ നടത്താൻ വൈകിയാൽ സ്ഥിതി അതീവ ഗുരുതരമാവുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഈ ഒരു വിഷമസാഹചര്യത്തിൽ നല്ലവരായ ഏവരുടെയും സാമ്പത്തിക സഹായവും പ്രാർത്ഥനയും ഉണ്ടാവേണ്ടത് അത്യന്താപേഷികമാണ്.

ACCOUNT DETAILS,
 FOR  INDIA:  
BANK : SYNDICATE BANK
BRANCH : IRITTY.
ACCOUNT NUMBER : 42572010001732  
ACCOUNT HOLDER’S NAME : PUSHPA MATHEW & STEPHIN MATHEW (JOINT ACCOUNT)
 IFSC CODE : SYNB0004257
 MICR CODE : 670025996
 PHONE : +919656939436  
                +91 96055 83095
For UK:
MARIYAN SAINYAM WORLD MISSION,
SORT CODE : 20-17-20.  
ACCOUNT NO : 13101541


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group