ഓപ്പറേഷൻ വിജയകരം പ്രാർത്ഥനകൾക്ക് ഹൃദയപൂർവ്വം നന്ദി….

കൊച്ചി:വൃക്ക മാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയിൽ കഴിയുന്ന ഫാദർ ജെൻസൺ ലാസലെറ്റും,ആൻസിയും അനേകായിരങ്ങളുടെ പ്രാർഥനക്ക് നന്ദി പറഞ്ഞു.ഇരു വൃക്കകളും തകരാറിലായി 6 വർഷമായി ഡയാലിസിസുമായി കഴിഞ്ഞിരുന്ന ആൻസി ആന്റുവിന് (26) വൈദികൻ തന്റെ വൃക്ക പകുത്തു നല്‍കുകയായിരുന്നു.ഓപ്പറേഷൻ വിജയകരമായിരുന്നുവെന്നും. ശാരീരികമായി അല്പം ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഇപ്പോൾ വളരെ സന്തോഷവാനാണ് താനെന്നും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഫാദർ ജെൻസൺ പറഞ്ഞു. എറണാകുളം ലിസി ഹോസ്പിറ്റലിൽ നടന്ന ശസ്ത്രക്രിയക്ക് ശേഷം ഇരുവരെയും റൂമിലേക്ക് മാറ്റിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group