കനത്ത മഴ; പത്തനംതിട്ടയില്‍ പള്ളി സെമിത്തേരിയുടെ മതില്‍ തകര്‍ന്നു, കല്ലറ പൊളിഞ്ഞ് മൃതദേഹം പുറത്തുവന്നു

പത്തനംതിട്ട: കനത്ത മഴയില്‍ പുറമറ്റം കവുങ്ങുംപ്രയാർ മാർത്തോമാ പള്ളി സെമിത്തേരിയുടെ സംരക്ഷണഭിത്തി തകർന്നു. കല്ലറയില്‍ നേരത്തേ സംസ്കരിച്ചിരുന്ന മൃതദേഹം അടങ്ങുന്ന പെട്ടി, കല്ലൻമേപ്പുറത്ത് കോളനി റോഡിലേക്ക് വീണു.പിന്നീട് ശവപ്പെട്ടി മറ്റൊരിടത്തേക്ക് മാറ്റി.

മതില്‍ പൂർണമായും തകരുന്ന നിലയിലാണെന്നും അടിയന്തരമായി സംരക്ഷണമേർപ്പെടുത്തണമെന്നും പരിസരവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.

അപ്രതീക്ഷിതമായ കനത്ത മഴയിലാണ് സംരക്ഷണഭിത്തി തകർന്നതെന്നും പുനർനിർമ്മിക്കാൻ നടപടി എടുക്കുമെന്നും വികാരി ഫാ.മാത്യൂസ് എ.മാത്യു പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group