കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയാണ് അനുഭവപ്പെടുക. ഒറ്റപ്പെട്ട ഇടങ്ങളിൽ മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. നാളെ മുതൽ വെള്ളിയാഴ്ച്ച വരെയാണ് കനത്ത മഴ അനുഭവപ്പെടുക.
ഇന്നലെ തെക്ക്, വടക്ക് ജില്ലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് ഇരുമേഖലകളിലും മഴ ലഭിച്ചത്. ഏറ്റവും അധികം മഴ ലഭിച്ചത് കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ്. മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group