അടിയന്തരമായി മ്യാൻമാറിനെ സഹായിക്കൂ.. കർദിനാൾ ചാൾസ് ബോ.

മ്യാൻമാർ : ആഭ്യന്തര കലാപം മൂലം പ്രതിസന്ധി രൂക്ഷമായ മ്യാൻമാറിൽ കോവിഡ് മൂന്നാം തരംഗത്തിന്റെ മുൾമുനയിൽ നിൽക്കുന്ന രാജ്യത്തെ സഹായിക്കുവാനുള്ള കർദിനാൾ ചാൾസ് ബോയുടെ അഭ്യർത്ഥന ശ്രദ്ധേയമാകുന്നു.നിങ്ങൾ പിടിച്ചിരിക്കുന്ന ആയുധങ്ങൾ ദൈവത്തെ ഓർത്ത് മാറ്റിവെക്കുക.ഒരു തവണയെങ്കിലും ജനങ്ങൾക്കുവേണ്ടി മെഡിക്കൽ സഹായം ചെയ്യു” യാങ്കോണിലെ ബിഷപ്പ് കർദിനാൾ ചാൾസ് ബേയുടെ അഭ്യർത്ഥനയാണിത്.രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും മൂന്നാം തരംഗത്തിൽ നിന്ന് ജനങ്ങളെ സുരക്ഷിതരാക്കുവാനും ഭരണകൂടത്തോട് അഭ്യർത്ഥന നടത്തികൊണ്ടുള്ള ഇടയലേഖനം കഴിഞ്ഞ ദിവസം കർദ്ദിനാൾ പുറപ്പെടുവിച്ചു.രാജ്യം ഭയാനകമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്നും അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ജനങ്ങൾ വഴിയിൽ മരിച്ചുവീഴുമെന്നും കർദിനാൾ മുന്നറിയിപ്പ് നൽകുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group