പ്രഖ്യാപനങ്ങളല്ല, പാവങ്ങളെയും ഭവനരഹിതരെയും അഭയാർത്ഥികളെയും സഹായിക്കുകയാണ് വേണ്ടതെന്നു ഫ്രാൻസിസ് മാർപാപ്പ. പാവങ്ങളുടെ ദിനത്തോടനുബന്ധിച്ച് പ്രത്യേക വിശുദ്ധ കുർബാന അർപ്പിച്ച മാർപാപ്പ, പോൾ ആറാമൻ ഹാളിൽ ഒരുക്കിയ വിരുന്നിൽ സംബന്ധിച്ചു. 1,300 ഓളം പാവങ്ങളും ഭവനരഹിതരും അശരണരുമാണ് ഫ്രാൻസിസ് മാർപാപ്പയ്ക്കൊപ്പം ചടങ്ങിൽ പങ്കെടുത്തത്.
കാരിത്താസ് റോമും എജീഡിയോ സമൂഹവുമാണു ചടങ്ങ് സംഘടിപ്പിച്ചത്. അഭയാർത്ഥി, യുക്രെയ്ൻ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണു പാവങ്ങളോടും കുടിയേറ്റക്കാരോടും അനുതാപപൂർവമായ സമീപനം സ്വീകരിക്കണമെന്നു മാർപാപ്പ പറഞ്ഞത്.
പാവങ്ങളുടെ ദിനാചരണത്തിന്റെ ഭാഗമായി സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒരാഴ്ച സൗജന്യ വൈദ്യപരിശോധനയും വത്തിക്കാൻ ഒരുക്കിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group