വടക്കഞ്ചേരി: മരിയൻ സൈന്യം വേൾഡ് മിഷൻ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ നിർധനരും രോഗികളുമുളള കുടുംബത്തിലെ യുവതികൾക്ക് വിവാഹ ധനസഹായവും ചികിത്സാ ധനസഹായവും വിതരണം ചെയ്തു. ലൂർദ് മാതാ ഫൊറോന പള്ളിയിൽ നടന്ന ചടങ്ങിൽ ഫൊറോന വികാരി ഫാ. ജെയ്സൺ കൊള്ളന്നൂർ വിവാഹ ധനസഹായ വിതരണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. വണ്ടാഴി മാത്തൂർ കോഴിമുട്ടപറമ്പിൽ ക്യാൻസർ ബാധിതനായ ഗൃഹനാഥൻ്റെ കുടുംബത്തിന് സഹായം നൽകിയാണ് വികാരിയച്ചൻ ഉദ്ഘാടനം നിർവ്വഹിച്ചത്. അസിസ്റ്റൻറ് വികാരി, ഫാ. അലൻ കുന്നുംപുറത്ത് ചികിത്സാധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡൻ്റ് ജോൺ മണക്കളം, സെക്രട്ടറി ഫിലിപ്പ് കണിച്ചിപരുത, ഖജാൻജി സിജോ മുതു കാട്ടിൽ, ഷാജി എബ്രഹാം ,ബിനോ നമ്പ്യാമംത്തിൽ, കൈക്കാരൻന്മാരായ റെജി പൊടിമറ്റത്തിൽ, ഷാജി ആൻ്റണി ചിറയത്ത് തുടങ്ങിയവർ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group