ഹേമ കമ്മിറ്റി റിപ്പോർട്ട് : നിർദേശിച്ചത് 21 ഖണ്ഡിക ഒഴിവാക്കാൻ; സർക്കാർ വെട്ടിയത് 129 ഖണ്ഡികകൾ, വീണ്ടും വിവാദം

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍, വിവരാവകാശ കമീഷൻ നിർദേശിച്ചതിനെക്കാള്‍ കൂടുതല്‍ ഭാഗം സർക്കാർ നീക്കിയതില്‍ വിവാദം.

സുപ്രധാന വിവരങ്ങള്‍ മറച്ചുവെച്ചാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടതെന്നാണ് ആക്ഷേപം. 49 മുതല്‍ 53 വരെയുള്ള പേജുകള്‍ പൂർണമായി ഒഴിവാക്കി. ഈ ഭാഗം മാറ്റാൻ വിവരാവകാശ കമീഷൻ ആവശ്യപ്പെട്ടിരുന്നില്ല.

ആകെ 129 ഖണ്ഡികകളാണ് വെട്ടിമാറ്റിയത്. 21 ഖണ്ഡികകള്‍ മാത്രം ഒഴിവാക്കാൻ വിവരാവകാശ കമീഷൻ നിർദേശിച്ചപ്പോഴാണ് സർക്കാർ ഇത്രയും ഭാഗങ്ങള്‍ നീക്കിയത്. എന്നാല്‍ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കമീഷൻ നിർദേശിച്ചിരുന്നെന്നും അതിനാലാണ് ഇത്രയും ഭാഗം നീക്കേണ്ടിവന്നതെന്നുമാണ് സർക്കാർ വാദം.

റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാറിനു മുമ്ബില്‍ നിയമപരവും സാങ്കേതികവുമായ പ്രശ്നമുണ്ടെന്ന് മുൻ മന്ത്രി എ.കെ. ബാലൻ പറഞ്ഞു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാകില്ല. അന്വേഷണം നടത്തിയ ശേഷമേ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ. കേസ് സെപ്റ്റംബർ പത്തിന് ഹൈകോടതി പരിഗണിക്കുമെന്നും തുടർ നടപടികള്‍ കോടതി നിർദേശ പ്രകാരമായിരിക്കുമെന്നും എ.കെ. ബാലൻ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group