ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക് ഇനി മുതല്‍ ഉയര്‍ന്ന പലിശ; നിരക്കുകള്‍ ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. 2024 ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള പാദത്തിലെ പലിശ നിരക്കുകളാണ് പുതുക്കി നിശ്ചയിച്ചത്.

ഇതോടെ, ചെറുകിട സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കും. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ പാദാടിസ്ഥാനത്തില്‍ പരിഷ്കരിക്കാറുണ്ട്.

നേരത്തെ നിക്ഷേപം ആരംഭിച്ചവര്‍ക്കും, പുതുതായി നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്കും പുതുക്കിയ പലിശ നിരക്ക് ലഭിക്കുന്നതാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ പ്രത്യേക ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്കും, പോസ്റ്റ് ഓഫീസ് സ്കീമുകള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടായതായി ധനമന്ത്രാലയം അറിയിച്ചു. ഇക്കുറി, പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. എന്നാല്‍, സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group