ഇതോ മതസ്വാതന്ത്ര്യം, മതേതരത്വം മാർ. ജോസഫ് പെരുന്തോട്ടം

മതത്തിന്റെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന ഭീകരമായ അന്തരീക്ഷമാണ് രാജ്യത്തെന്നു
മാര്‍ ജോസഫ് പെരുന്തോട്ടം
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ക്രൈസ്തവ സന്യാസിനിമാര്‍ക്കെതിരേ ഉണ്ടായ അക്രമസംഭവത്തില്‍ പ്രതികരണവുമായി ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്  മാര്‍ ജോസഫ് പെരുന്തോട്ടം.
ഇതോ മതസ്വാതന്ത്യം, മതേതരത്വം എന്ന തലക്കെട്ടില്‍ ദീപിക ദിനപത്രത്തില്‍ എഴുതിയ കുറിപ്പിലാണ് ആര്‍ച്ച് ബിഷപ് തന്റെ ആശങ്ക പങ്കുവയ്ക്കുന്നത്. സുരക്ഷിതത്വത്തിനുവേണ്ടി സന്യാസിനികള്‍ക്ക് സന്യാസ വസ്ത്രം മാറ്റി യാത്ര തുടരേണ്ടിവന്നു എന്നത്, മതത്തിന്റെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന ഭീകരമായ അന്തരീക്ഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് അദ്ദേഹം പറയുന്നു..
സ്വന്തം ജീവിത വ്യവസ്ഥയ്ക്കു ചേര്‍ന്ന സന്യാസ വസ്ത്രം പോലും ധരിക്കാന്‍ ഭയപ്പെടുന്ന ഒരു ക്രൈസ്തവ വിരുദ്ധ സാഹചര്യം സൃഷ്ടിക്കപ്പെടുകയാണോ  അദ്ദേഹം തന്റെ കുറിപ്പിലൂടെ ചോദിക്കുന്നു ഇന്ത്യയില്‍ സ്ഥിതിഗതികള്‍ അത്ര ഭദ്രമല്ല എന്നു തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്. അടുത്തകാലത്തു നടന്ന ഒരു അന്തര്‍ദേശീയ സര്‍വേ റിപ്പോര്‍ട്ടനുസരിച്ച്, മതസ്വാതന്ത്ര്യം ഏറ്റവും കുറവുള്ളതും ക്രൈസ്തവ പീഡനം ഏറ്റവും കൂടുതല്‍ നടക്കുന്നതുമായ രാജ്യങ്ങളുടെ മുന്‍നിരയിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും ബിഷപ്പ് പറയുന്നു. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ക്രൈസ്തവസന്യാസിനിമാര്‍ക്കെതിരേ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം ക്രൈസ്തവ പീഡന പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. ഇപ്രകാരമുള്ള നിരവധി ദുരാരോപണങ്ങളും ആക്രമണങ്ങളും ക്രൈസ്തവര്‍ക്കെതിരേ ഉണ്ടാകുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ ഭരണഘടനയെ മാനിക്കുന്ന ഭരണാധികാരികള്‍ക്കാകുമോ  അല്ലെങ്കില്‍ ചിലരുടെയെങ്കിലും നിഗൂഢ പിന്തുണ ഈ മതതീവ്രവാദികള്‍ക്കു ലഭിക്കുന്നുണ്ടോയെന്നും ബിഷപ്പ് ചോദിക്കുന്നു.
എന്തായാലും ഇന്ത്യന്‍ മതേതരത്വത്തിനുമേല്‍ കരിനിഴല്‍ വീഴുകയാണ് പറഞ്ഞു വച്ചുകൊണ്ടാണ് ബിഷപ്പ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.കന്യാസ്ത്രീകളെ ആക്രമിച്ചത് എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന വെളിപ്പെടുത്തലുമായി ഝാന്‍സി റെയില്‍വേ സൂപ്രണ്ട് രംഗത്തെത്തിയിരുന്നു.
ഋഷികേശിലെ സ്റ്റഡിക്യാംപ് കഴിഞ്ഞ് മടങ്ങിയ എ.ബി.വി.പി പ്രവര്‍ത്തകരാണ് കന്യാസ്ത്രീകളെ ആക്രമിച്ചതെന്നും മതപരിവര്‍ത്തനമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു

അജി ജോസഫ് കാവുങ്കൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group