ക്രിസ്റ്റ്യന്‍ നാടാർ സംവരണം സര്‍ക്കാർ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു..

കൊച്ചി :ക്രിസ്റ്റ്യന്‍ നാടാര്‍ സംവരണവുമയി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഈ കേസില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കും. എന്നാൽ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കൊണ്ടുവന്ന നാടാര്‍ സംവരണത്തിനെതിരെ സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സ്‌റ്റേ ചെയ്യുന്നതിന് ഹൈക്കോടതി വിസമ്മതിച്ചു.ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ഫെബ്രുവരി ആറിനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ഈ ഉത്തരവ് പിന്നീട് കമ്യൂണിറ്റീസ് ഫെഡറേഷന്‍ (എംബിസിഎഫ്) ജനറല്‍ സെക്രട്ടറി എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍ ഉൾപ്പെടെയുള്ളവരുടെ ഹർജിയെ തുടർന്ന് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group