ന്യൂനപക്ഷ പദവി പുനര്‍നിര്‍ണയിക്കാനുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.

കൊച്ചി: ക്രിസ്ത്യൻ മുസ്ലിം ന്യൂനപക്ഷ പദവി പുനര്‍നിര്‍ണയിക്കണമെന്നാവശ്യപ്പെട്ട് സിറ്റിസണ്‍സ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രസി, ഇക്വാലിറ്റി, ട്രാന്‍ക്വിലിറ്റി ആന്‍ഡ് സെക്യുലറിസം (കേഡറ്റ്സ്) എന്ന സംഘടന നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ന്യൂനപക്ഷ സമുദായങ്ങളിലെ ചുരുക്കം ചിലര്‍ സമ്പന്നരാണെന്ന പേരില്‍ ഈ സമുദായങ്ങളിലെ മുഴുവന്‍ അംഗങ്ങളും സാമൂഹ്യമായും സാമ്പത്തികമായും മുന്നിലാണെന്നു പറയാനാവില്ലെന്നു വ്യക്തമാക്കിയാണു ഹൈക്കോടതി ഹര്‍ജി തള്ളിയത്. കേരളത്തില്‍ തെരഞ്ഞെടുപ്പുകളില്‍ ജയിച്ച രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും ചേര്‍ന്നാണു മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമൊക്കെ തീരുമാനിക്കുന്നത്. ന്യൂനപക്ഷ പദവിയുമായി ഇതിനൊരു ബന്ധവുമില്ല. ന്യൂനപക്ഷമെന്നതു നമ്മുടെ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ലെന്നതിന്റെ പേരില്‍ ഇവരുടെ അവകാശങ്ങള്‍ നിഷേധിക്കാനാവില്ലെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group