ബധിരനും മൂകനുമെന്ന പ്രയോഗം അനൈതികം,അപക്വം, അന്താരാഷ്ട്ര തലത്തില്‍ തന്നെ ഈ പ്രയോഗം നിന്ദ്യമാണെന്ന് ഹൈക്കോടതി

എറണാകുളം: ബധിരനും മൂകനുമെന്ന പ്രയോഗം അനൈതികവും അപക്വവുമാണെന്ന് ഹൈക്കോടതി. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇപ്പോള്‍ ഈ പ്രയോഗം നിന്ദ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബധിരനെ കേള്‍വിക്കുറവുള്ള ആളെന്ന് ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ ശരിയെന്നും കോടതി അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം ബി സ്നേഹലതയും ഉള്‍പെട്ട ബെഞ്ചിന്‍റേതാണ് നിരീക്ഷണം. കേള്‍വിക്കുറവുള്ള പരാതിക്കാരി അടുത്ത ബന്ധു വഴി നല്‍കിയ ഹർജി ചട്ടലംഘനം ചൂണ്ടിക്കാട്ടി കുടുംബകോടതി തള്ളിയതിന് എതിരെയുള്ള അപ്പീല്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group