കത്തോലിക്കാ സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് നേരെ ഹിന്ദു തീവ്രവാദികളുടെ അക്രമം

മധ്യപ്രദേശിൽ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിൽ നടത്തപ്പെടുന്ന സ്കൂളിലേക്ക് പരിപാടിക്ക് പോയ കുട്ടികൾക്ക് നേരെ ഹിന്ദു തീവ്രവാദികളുടെ അതിക്രമം.

200,000 ത്തോളം ആളുകൾ താമസിക്കുന്ന ഖണ്ടവയിലെ സെന്റ് പയസ് സ്കൂളിൽ സംഘടിപ്പിച്ച ഒരു പരിപാടിയിലേക്ക് പോയ ആദിവാസി കുട്ടികളുടെ സംഘത്തിന് നേരെയാണ് അതിക്രമം നടന്നത്.

കുട്ടികളെ മതപരിവർത്തനത്തിനായി സ്കൂളിലേക്ക് കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് കുട്ടികൾ സഞ്ചരിച്ച വാഹനം തടയുകയും അധികൃതരെ മർദ്ദിക്കുകയും ആയിരുന്നു എന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. ദേശീയ തലത്തിലും മധ്യപ്രദേശ് സംസ്ഥാനത്തും ഭരിക്കുന്ന കക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന പാർട്ടിയാണ് വിഎച്ച്പി. ക്രൈസ്തവർക്ക് നേരെ വ്യാജ മതപരിവർത്തനം ആരോപിച്ചുകൊണ്ട് അതിക്രമങ്ങൾ നടത്തുന്നത് ഈ സംഘം പതിവാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഇടയിൽ പാസാക്കിയ മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിലാണ്ക്രൈസ്തവർക്ക് നേരെ അതിക്രമങ്ങൾ നടത്തുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group