തെലുങ്കാനയിൽ പള്ളികൾക്കുനേരെ ആക്രമണം

മതപരിവർത്തനം ആരോപിച്ച് ഒരു വിഭാഗം തീവ്രഹിന്ദു സംഘടനകൾ തെലങ്കാനയിൽ നിർമാണത്തിലുരുന്ന പള്ളികൾ തകർത്തു . ബുറാവെന്ന കണ്ണ എന്ന പ്രാദേശിക നേതാവിന്റെ കീഴിൽ വരുന്ന ബജറ०ഗദൽ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് പാസ്റ്റർ മുഹമ്മദ് അഫ്സൽ പോൾ പറഞ്ഞു. പ്രദേശത്തു 10  കിലോമീറ്റർ ചുറ്റളവിൽ 80  ഓളം പള്ളികൾ ഉണ്ടെന്നത് ബജറ०ഗദൽ ഗ്ഗ്രൂപ്പിന് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അതാണ് ആക്രമണത്തിനു കാരണമായതെന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത അഫ്സൽ പോൾ പറഞ്ഞു . പ്രദേശവാസികളുടെ ഒരു സംഘം സംഭവ സ്ഥലം സന്ദർശിച്ച് ആക്രമണം പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . സംഭവം അന്വേഷിച്ച് ഉത്തരവാദികളെ അറസ്റ്റു ചെയ്യുമെന്ന് പോലീസ് ഉറപ്പു നൽകി.ഞങ്ങൾ സമാധാന പ്രിയരായ ജനതയാണ് ,മറ്റ് വിശ്വാസ സമൂഹങ്ങളുടെ പ്രവർത്തനങ്ങളിൽ ഞങ്ങൾ ഒരിക്കലും ഇടപെടാറില്ല. മഹാബുബാദിൽ ഒരു പള്ളി പണിയാൻ ഞങ്ങൾക്ക് 22   വർഷം കാത്തിരിക്കേണ്ടി വന്നു. അപ്രതീക്ഷിതമായ ഈ ആക്രമണം ഞങ്ങളെ തളർത്തിയിരുന്നു എന്നാലും സത്യം ഒരിക്കൽ പുറത്തുവരുമെന്നും കുറ്റവാളികളെ വേഗം തന്നെ കണ്ടത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അഫ്സൽ പോൾ കൂട്ടിച്ചേർത്തു. തെലുങ്കാനയിൽ ക്രിസ്ത്യാനികൾ ഒരു ന്യൂന പക്ഷമാണ്.35 ദശലക്ഷം ജനസംഖ്യയിൽ 1 .2  ദശലക്ഷം മാത്രമാണ് ക്രിസ്ത്യാനികൾ അതിൽ ഭൂരിഭാഗവും പാർശവൽക്കരിക്കപ്പെട്ട ദളിത് സമുദായത്തിൽ നിന്നുള്ളവരാണ്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group