ആന്തരീയമായ മാറ്റങ്ങൾ ഉണ്ടാകാതെ,നിലനിൽക്കുന്ന ആത്മീയഫലങ്ങൾ ഉണ്ടാകില്ലെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
അൽമായർക്കും കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള റോമൻ ഡിക്കസ്റ്ററി ഒരുക്കിയ സമ്മേളനത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
ഇപ്പോഴത്തെ സിനഡിന്റെ അവസാനത്തോടെ, സഭയിൽ എല്ലാ തലങ്ങളിലും സിനഡാത്മകമായ പ്രവർത്തനങ്ങൾ സ്ഥിരമായി ഉണ്ടാവുക എന്നതാണ് തന്റെ ആഗ്രഹമെന്ന് പാപ്പാ വ്യക്തമാക്കി. ഈയൊരു ചിന്ത അജപാലകരുടെയും വിശ്വാസികളുടെയും ഹൃദയത്തിൽ ഉണ്ടാവുകയും, സിനഡാത്മകത സഭയുടെ പൊതുവായ ശൈലിയായി മാറുകയും ചെയ്യേണ്ടതുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.
വിശുദ്ധ പോൾ ആറാമൻ പാപ്പായാണ് സഭയിൽ സിനഡാത്മകതയുടെ ആവശ്യം തിരിച്ചറിഞ്ഞതെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group