പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു.
പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. 75 വയസായിരുന്നു.
1946 ഓഗസ്റ്റ് 30നു തൃശൂർ ജില്ലയിലെ കുന്നംകുളം പഴഞ്ഞി മങ്ങാട് കൊള്ളന്നൂർ കെ.എ. ഐപ്പിന്റെയും കുഞ്ഞീട്ടിയുടേയും മകനായി ജനിച്ചു.
തൃശൂർ സെന്റ് തോമസ് കോളജിൽനിന്നു ബിരുദവും കോട്ടയം സിഎംഎസ് കോളജിൽനിന്ന് സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഓർത്തഡോക്സ് വൈദിക സെമിനാരിയിലും സെറാംപൂർ സർവകലാശാലയിലുമായി വൈദിക പഠനം പൂർത്തിയാക്കി.
1972 ൽ ശെമ്മാശ പട്ടവും 1973 ൽ കശീശ സ്ഥാനവും സ്വീകരിച്ചു. 1982 ൽ പൗലോസ് മാർ മിലിത്തിയോസ് എന്ന പേരു സ്വീകരിച്ച് എപ്പിസ്കോപ്പയായി. 2006 ഒക്ടോബർ 12 ന് നിയുക്ത കാതോലിക്കായായി തെരഞ്ഞെടുക്കപ്പെട്ടു.
ബസേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവ സ്ഥ്യാനത്യാഗം ചെയ്തതിനെ തുടർന്ന് 2010 നവംബർ ഒന്നിന് പരുമല സെമിനാരിയിൽ കാതോലിക്കാ ബാവയും മലങ്കര മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group