മാർ​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ കാ​ലംചെ​യ്തു.

പത്തനംതിട്ട: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ കാ​ലം ചെ​യ്തു.
പ​രു​മ​ല സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ആ​ശു​പ​ത്രി​യി​ല്‍ ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. 75 വ​യ​സാ​യി​രു​ന്നു.
1946 ഓ​ഗ​സ്റ്റ് 30നു ​തൃ​ശൂ​ർ ജി​ല്ല​യി​ലെ കു​ന്നം​കു​ളം പ​ഴ​ഞ്ഞി മ​ങ്ങാ​ട് കൊ​ള്ള​ന്നൂ​ർ കെ.​എ. ഐ​പ്പി​ന്‍റെ​യും കു​ഞ്ഞീ​ട്ടി​യു​ടേ​യും മ​ക​നാ​യി​ ജനിച്ചു.
തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ​നി​ന്നു ബി​രു​ദ​വും കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽ​നി​ന്ന് സാ​മൂ​ഹി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക സെ​മി​നാ​രി​യി​ലും സെ​റാം​പൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലു​മാ​യി വൈ​ദി​ക പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി.

1972 ൽ ​ശെ​മ്മാ​ശ പ​ട്ട​വും 1973 ൽ ​ക​ശീ​ശ സ്ഥാ​ന​വും സ്വീ​ക​രി​ച്ചു. 1982 ൽ ​പൗ​ലോ​സ് മാ​ർ മി​ലി​ത്തി​യോ​സ് എ​ന്ന പേ​രു സ്വീ​ക​രി​ച്ച് എ​പ്പി​സ്കോ​പ്പ​യാ​യി. 2006 ഒ​ക്ടോ​ബ​ർ 12 ന് ​നി​യു​ക്ത കാ​തോ​ലി​ക്കാ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ ദി​ദി​മോ​സ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക്കാ ബാ​വ സ്ഥ്യാ​ന​ത്യാ​ഗം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് 2010 ന​വം​ബ​ർ ഒ​ന്നി​ന് പ​രു​മ​ല സെ​മി​നാ​രി​യി​ൽ കാ​തോ​ലി​ക്കാ ബാ​വ​യും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യായി സ്ഥാനമേറ്റു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group