കോവിഡ് മഹാമാരിയുടെ തീവ്രവ്യാപനത്തിന്‍റെ പശ്ചാത്തലത്തിലും, ഫെബ്രുവരി 25-ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍റെ ദൈവീകവും വിജയകരവുമായ നടത്തിപ്പിനുവേണ്ടിയും പ്രത്യേകം ധ്യാനനിരതനാകുന്നതിനു വേണ്ടി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ തിരുമേനി ഈ മാസം അവസാനം വരെ അതിപ്രധാനവും അത്യാവശ്യവുമായ പരിപാടികള്‍ ഒഴികെ മറ്റ് പൊതുപരിപാടികളെല്ലാം റദ്ദു ചെയ്യുന്നതായി അറിയിച്ചു. സുപ്രധാനവും അത്യാവശ്യവുമായ കൂടിക്കാഴ്ചകള്‍ മാത്രം അനുവദിക്കുന്നതായിരിക്കും.
മാര്‍ച്ച് 1 മുതല്‍; ചൊവ്വാ, ബുധന്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 1 മണി വരെ ദേവലോകം ഓഫീസില്‍ ഉണ്ടായിരിക്കും. ചൊവ്വാ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെ സന്ദര്‍ശകരെ സ്വീകരിക്കുന്നതാണ്. നേരത്തേ ഓഫീസില്‍ നിന്നും സന്ദര്‍ശനാനുമതി ലഭിച്ചവരെ മാത്രമേ സ്വീകരിക്കുകയുള്ളു. ദേവാലയ കൂദാശകള്‍ ഒഴികെ പെരുന്നാളുകള്‍ പോലുള്ള മറ്റു പൊതുപരിപാടികളില്‍ ഒരു നേരം മാത്രമേ പരിശുദ്ധ പിതാവിന്‍റെ സാന്നിധ്യം ഉണ്ടായിരിക്കുകയുള്ളൂ. നേരത്തേ തന്നെ അനുമതി വാങ്ങിയിട്ടുള്ള പരിപാടികള്‍ക്ക് ഈ നിബന്ധനകള്‍ ബാധകമായിരിക്കുകയില്ല എങ്കിലും ഒരു നേരം മാത്രം സംബന്ധിക്കുന്ന തീരുമാനത്തിന് വ്യത്യാസമുണ്ടാവുകയില്ല എന്നും പരിശുദ്ധ പിതാവ് അറിയിച്ചു. കാര്യങ്ങളുടെ ഗൗരവം മനസിലാക്കി എല്ലാവരും സഹകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭ്യർത്ഥിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group