ചരിത്ര പ്രസിദ്ധമായ അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാളിന് കൊടിയേറി.

അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാ നോസിന്റെ മകരം തിരുനാളിന് കൊടിയേറി.

തിരുകർമ്മങ്ങൾക്ക് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

17-ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി. കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല കാര്‍മികത്വം വഹിക്കും. 18ന് രാവിലെ അഞ്ചിന് നടതുറക്കല്‍, തിരുസ്വരൂപ വന്ദനം. ഫാ. പോള്‍ ജെ. അറയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. സെബാസ്റ്റ്യന്‍ ശാസ്താംപറമ്പില്‍ വചനപ്രഘോഷണം നടത്തും. വൈകുന്നരം ആറിന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി. പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നു മുത്തന്‍ മുഖ്യകാര്‍മികത്വം വഹിക്കും.
20-ന് തിരുനാള്‍ ദിനം. രാവിലെ 6.45ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി, ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം മൂന്നിന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി, കൊല്ലം ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ചരിത്രപ്രസിദ്ധമായ തിരുനാള്‍ പ്രദക്ഷിണം. രാത്രി 10-ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോര്‍ജ് ബിബിലന്‍ ആറാട്ടുകുളം മുഖ്യകാര്‍മികത്വം വഹിക്കും.
21-ന് രാവിലെ 11ന് മലങ്കര റീത്തില്‍ ആഘോഷമായ ദിവ്യ ബലിക്ക് തിരുവല്ല ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികത്വം വഹിക്കും. 22-ന് ദൈവദാസന്‍ മോണ്‍. റൈനോ ള്‍ഡ്‌സ് പുരയ്ക്കല്‍ അനുസ്മരണദിനം. 23-ന് വൈകുന്നേരം ആറിന് ഇംഗ്ലീഷില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. ഗോവ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ മുഖ്യകാര്‍മികത്വം വഹിക്കും.
24ന് ഭിന്നശേഷിക്കാരുടെ ദിനം. 25ന് ധന്യ മദര്‍ ഫെര്‍ണാ റീവയുടെ അനുസ്മരണം. 26-ന് ദൈവദാസന്‍ സെബാസ്റ്റ്യന്‍ പ്രസന്റേഷന്‍ അനുസ്മരണം. 27-ന് കൃതജ്ഞതാദിനം. വൈകുന്നേരം മൂന്നിന് ആഘോഷമായ തിരുനാള്‍ സമൂഹബലി. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം ഉണ്ടായിരിക്കും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group