മുവാറ്റുപുഴ: സീറോമലബാർ സഭയിലെ കോതമംഗലം രൂപതയുടെ തീർത്ഥാടന കേന്ദ്രമായ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള പെരിങ്ങഴ പള്ളിയിൽ ഇടവക മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെയും ധീര രക്തസാക്ഷിയായ വി. സെബാസ്റ്റ്യാനോസിന്റെയും ചരിത്ര പ്രസിദ്ധമായ തിരുനാൾ ജനുവരി 31, ഫെബ്രുവരി 01, 02, 03 തീയതികളിൽ ആഘോഷിക്കും.
ജനുവരി 31ന് വൈകിട്ട് വികാരി ഫാ. പോൾ കാരക്കൊമ്പിൽ കൊടിയുയർത്തുന്നതോടെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും.
തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പൊതുവണക്കത്തിനായി ദേവാലയാങ്കണത്തിലേക്ക് ഇറക്കിവയ്ക്കും.
തിരുനാൾ ദിവസങ്ങളിൽ ദൈവാലയത്തിലേക്കെത്തുന്ന വിശ്വാസികൾക്കായി എല്ലാ വർഷത്തെയും പോലെ വിപുലമായ ക്രമീകരണങ്ങളാണ് ഇക്കൊല്ലവും ഒരുക്കിയിരിക്കുന്നത്.
ഫെബ്രുവരി 03ന് രാവിലെ ഇടവകയിൽ നിന്നും മരണമടഞ്ഞവരെ അനുസ്മരിച്ചുകൊണ്ടുള്ള വി. കുർബാനയ്ക്ക് ശേഷമുള്ള സിമിത്തേരി സന്ദർശനത്തോടെയാണ് തിരുനാൾ ചടങ്ങുകൾ പൂർത്തിയാകുക. തിരുനാളിന് ഒരുക്കമായുള്ള നൊവേന ജനുവരി 23(ചൊവ്വാഴ്ച്ച) മുതൽ ആരംഭിച്ചു.
പെരിങ്ങഴ പള്ളിയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ തിരുനാൾ സാധാരണ നിലയിൽ ഫെബ്രുവരി 1, 2 തീയതികളിൽ നിന്നും മാറ്റാറില്ല. കോവിഡിന്റെ പാരമ്യത്തിൽ പോലും തിരുനാൾ ചടങ്ങുകൾ മാറ്റം വരുത്താതെ ലളിതമായി നടത്തിയിരുന്നു.
AD 1864ലാണ് പെരിങ്ങഴ പള്ളി സ്ഥാപിതമായത്. വിശുദ്ധ യൗസേപ്പിന്റെ നാമത്തിൽ സ്ഥാപിതമായ കോതമംഗലം രൂപതയിലെ ആദ്യത്തെ ഇടവകയാണ് പെരിങ്ങഴ. 2020ൽ തിരുസഭ വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷമായി ആചരിച്ചതിനോടനുബന്ധിച്ച് രൂപതയുടെ തീർത്ഥടന കേന്ദ്രമായി പെരിങ്ങഴ ഉയർത്തപ്പെട്ടു. പെരിങ്ങഴയിലെ ഈ തീര്‍ത്ഥാടന ദൈവാലയത്തോട് ചേര്‍ന്നാണ് യൗസേപ്പിതാവിന്റെ ജീവിതത്തിലെ ഏഴ് വ്യാകുലങ്ങളെയും സന്തോഷങ്ങളെയും കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ പിതാപാത അതിന്റെ പൂര്‍ണതയില്‍ സ്ഥാപിതമായിരിക്കുന്നത്.
മുവാറ്റുപുഴയിൽ നിന്നും 4 കിലോമീറ്റർ അകത്തേക്ക് മാറി, തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിലാണ് പെരിങ്ങഴ പള്ളി സ്ഥിതി ചെയ്യുന്നത്.
തിരുനാൾ തിരുക്കർമ്മങ്ങളുടെ വിശദവിവരങ്ങൾ ചുവടെ നൽകുന്നു.
ജനുവരി 23 ചൊവ്വാഴ്ച്ച മുതൽ
രാവിലെ 06.15ന് വി. കുർബാന, നൊവേന
2024 ജനുവരി 31 (ബുധൻ)
06.15 am : വി. കുർബാന, നൊവേന
04.30 pm : പിതാപാത
05.00 pm : കൊടിയേറ്റ്, തിരുസ്വരൂപപ്രതിഷ്ഠ, ലദീഞ്ഞ്
05.15 pm : വി. കുർബാന, സന്ദേശം – ഫാ. മാത്യു അരീപ്ലാക്കൽ
06.45 pm : ദിവ്യകാരുണ്യ ആരാധന, പ്രദക്ഷിണം – ഫാ. ജോൺ മുണ്ടയ്ക്കൽ
2024 ഫെബ്രുവരി 01 (വ്യാഴം)
06.15 am : വി. കുർബാന, നൊവേന
10.00 am : പിതാപാത, വി. കുർബാന, നൊവേന – ഫാ. മാത്യു തറപ്പേൽ
05.00 pm : ലദീഞ്ഞ്
05.15 pm : തിരുനാൾ കുർബാന, സന്ദേശം – ഫാ. ജോർജ് തുറയ്ക്കൽ ocd
07.00 pm : പ്രദക്ഷിണം സെന്റ്. ആന്റണീസ് കപ്പേളയിലേക്ക്
08.00 pm : സമാപന പ്രാർത്ഥന, ആശിർവാദം
മേളതരംഗം
2024 ഫെബ്രുവരി 02 (വെള്ളി)
06.15 am : വി. കുർബാന, നൊവേന
10.00 am : പിതാപാത, നൊവേന
തിരുനാൾ കുർബാന – ഫാ. ജോർജ് നെടുംങ്കല്ലേൽ
04.30 pm : ലദീഞ്ഞ്
04.45 pm : ആഘോഷമായ തിരുനാൾ കുർബാന – ഫാ. ജോർജ് പീച്ചാനിക്കുന്നേൽ
തിരുനാൾ സന്ദേശം – ഫാ. വർഗീസ് പാറമേൽ
06.45 pm : പ്രദക്ഷിണം പെരിങ്ങഴ പന്തലിലേക്ക്
07.45 pm : പരിശുദ്ധ കുർബാനയുടെ ആശിർവാദം
കലാസന്ധ്യ
2024 ഫെബ്രുവരി 03 (ശനി)
06.15 am : വി. കുർബാന
മരിച്ചവരുടെ ഓർമ്മ, സിമിത്തേരി സന്ദർശനം
07.15 am : കൊടിയിറക്ക്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group