തിരുസ്സഭ ചരിത്രം പഠന പരമ്പര ഭാഗം 4

ആദിമസഭയുടെ വിശ്വാസവും ആരാധനാക്രമവും

ഈശോമിശിഹായുടെ ഉത്ഥാനമായിരുന്നു ആദിമസഭയുടെ വിശ്വാസത്തിന്റെ കേന്ദ്രം. ഈശോയുടെ ഉത്ഥാനമാണ് തങ്ങളുടെ ക്രൈസ്തവാസ്തിത്വത്തിന്റെ അടിസ്ഥാനമെന്ന് ആദിമസഭയിലെ വിശ്വാസികൾ കരുതി. പീഡാനുഭവത്തിന്റേയും മരണത്തിന്റേയും ഉത്ഥാനത്തിന്റേയും പാശ്ചാത്തലത്തിൽ അവർ ഈശോയുടെ ജീവിതത്തെ പുനർവീക്ഷിച്ചു. വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന മിശിഹായെ ഈശോയിൽ അവർ കണ്ടു. അവരെ സംബന്ധിച്ചിടത്തോളം മിശിഹാ, കർത്താവും (നടപടി 1:11:7:59-60:9:1)പരിശുദ്ധനും നീതിമാനും (നട 3:14) ജീവന്റെ ഉറവിടവും ദൈവത്തിന്റെ ദാസനും മനുഷ്യര ക്ഷകനും (നട 5:31) എല്ലാമായിരുന്നു.

ആരാധനാജീവിതത്തിൽ ആദിമക്രൈസ്തവർ യഹൂദപാരമ്പര്യ ങ്ങൾ പലതും അഭംഗുരം കാത്തുസൂക്ഷിച്ചു. ദേവാലയത്തിലെ പ്രാർത്ഥനകൾ തുടർന്നു നടത്തി. പ്രാർത്ഥനായാമങ്ങളും നിലനിർത്തി. സങ്കീർത്തനങ്ങൾ തുടങ്ങിയ പ്രാർത്ഥനകളും ഉണ്ടായിരുന്നു. എന്നാൽ യഹൂദർക്കില്ലാത്ത ആരാധനാരീതികളും സഭയിലുണ്ടായിരുന്നു. നടപടി 2:42 ഈ പ്രത്യേകതയിലേക്കാണ് വിരൽ ചൂണ്ടുന്നത് അപ്പസ്തോലന്മാരുടെ പ്രബോധനത്തിലും കൂട്ടായ്മയിലും അപ്പം മുറിക്കലിലും പ്രാർത്ഥനയിലും അവർ മുഴുകിയിരു ന്നു. ദേവാലയത്തിൽ നിന്നും വേറിട്ടുനിന്ന ആരാധനാരീതിയായി രുന്നു ഇത്. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട് ധീരമായി കർത്താ വിന് സാക്ഷ്യം വഹിക്കുന്ന ഉത്തമ വിശ്വാസികളെയാണ് ആദിമസഭയിൽ നമുക്കു കാണാനാവുന്നത്.

മാമോദീസ

അപ്പസ്തോലന്മാരുടെ കാലത്ത് വളരെ ലളിതമായ രീതിയിലാണ് മാമോദീസ നല്കിയിരുന്നത്. പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും ക്രിസ്തീയ വിശ്വാസം ഏറ്റു പറയുകയും ചെയ്താലുടനെത്തന്നെ മാമോദീസ നൽകുകയായിരുന്നു പതിവ്. (നട. 2:38). ലളിതമായ രീതിയിൽ വെള്ളത്തിൽ മുക്കിയാണ് മാമോദീസ നല്കിയിരുന്നത്. എന്നാൽ വെള്ളം ശിരസ്സിൽ ഒഴിച്ചു നടത്തുന്ന മാമോദീസായ ക്കുറിച്ച് രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഡിഡാക്കെ സാക്ഷ്യപ്പെ ടുത്തുന്നുണ്ട്. രണ്ടാം നൂറ്റാണ്ടുമുതൽ മാമോദീസ സ്വീകരിക്കാനാ ഗ്രഹിക്കുന്നവർ സ്നാനാർത്ഥികൾ) (പ്രത്യേകം ഒരുങ്ങിയിരുന്നു. സാധാരണയായി വർഷത്തിൽ രണ്ടുപ്രാവശ്യം ജ്ഞാനസ്നാനം നൽകിയിരുന്നു. ഈസ്റ്ററിന്റേയും പന്തക്കുസ്തായുടേയും തലേദിവസം മാമോദീസ സ്വീകരിച്ചവർക്ക് പരിശുദ്ധിയുടേയും വെൺമയുടേയും അടയാളമായ വെള്ളവസ്ത്രം നൽകിയിരുന്നു. ഒരാഴ്ച്ച ക്കാലത്തേക്ക് അവർ ഇതു ധരിച്ചിരുന്നു. പുതിയതായി ജ്ഞാന സ്നാനം സ്വീകരിച്ച വ്യക്തിക്ക് ഒരു ക്രിസ്തീയ നാമം നൽകുന്ന പതിവ് മൂന്നാം നൂറ്റാണ്ടുമുതൽ ഉണ്ടായതാണ്. രണ്ടാം നൂറ്റാണ്ടിൽ ശിശുമാമോദീസ നിലവിലിരുന്നു എന്നതിന് തെളിവുകളുണ്ട്.

വി. കുർബ്ബാന

ഇന്നത്തെ കുർബ്ബാന രണ്ടു വ്യത്യസ്തശുശ്രൂഷകളിൽ നിന്ന് രൂപം പ്രാപിച്ചതാണ്. യഹൂദരുടെ സിനഗോഗുകളിലെ വേദപുസ്ത കവായന. പ്രസംഗം, പൊതുപ്രാർത്ഥന ഇവ കുർബ്ബാനയുടെ ആദ്യ ഭാഗമായ സ്നാനാർത്ഥികളുടെ കുർബ്ബാനയുടെ അടിസ്ഥാനമാണ്. ക്രിസ്ത്യാനികളുടെ അപ്പം മുറിക്കൽ ശുശ്രൂഷയാണ് വിശ്വാസികളുടെ കുർബ്ബാനയ്ക്ക് അടിസ്ഥാനം. യഹൂദരായിരുന്ന ആദിമ ക്രിസ്ത്യാനികൾ സിനഗോഗിലെ പ്രാർത്ഥനയിൽ പതിവുപോലെ പങ്കുകൊണ്ടിരുന്നു. വൈകുന്നേരം ഏതെങ്കിലും ഒരു വീട്ടിൽ സമ്മേളിച്ച് അപ്പം മുറിക്കൽ ശുശ്രൂഷ നടത്തിയിരുന്നു. യഹൂദന്മാരിൽ നിന്ന് ക്രിസ്ത്യാനികൾ അകലാൻ തുടങ്ങിയപ്പോൾ ഈ രണ്ടു വ്യത്യസ്ത ശുശ്രൂഷകളും ഒരുമിച്ച് നടത്തിത്തുടങ്ങി.

ഈശോയുടെ ബലിയുടെ ഓർമ്മയായിട്ടാണ് ആദിമ ക്രിസ്ത്യാനികൾ വി. കുർബ്ബാന അനുഷ്ഠിച്ചിരുന്നത്. ആരംഭകാലത്ത് ഈ ചടങ്ങ് നടത്തിയിരുന്നത് വൈകുന്നേരമാണ്. ഇതിനു മുൻപായി ജനങ്ങൾ ഒരുമിച്ചുകൂടി യഹൂദന്മാരുടെ ഇടയിൽ ഉണ്ടായിരുന്നതു പോലെയുള്ള സ്നേഹവിരുന്ന് ( agape) നടത്തിയിരുന്നു. എന്നാൽ സ്നേഹവിരുന്നിൽ ചില അപാകതകൾ കടന്നു കൂടുകയാൽ അപ്പസ്തോലന്മാരുടെ കാലത്തിന്റെ അവസാനത്തിലോ രണ്ടാം നൂറ്റാ ണ്ടിന്റെ ആരംഭത്തിലോ വി.കുർബ്ബാന സ്നേഹവിരുന്നിൽ നിന്ന് മാറി ആഘോഷിക്കുവാൻ തുടങ്ങി. അന്നു മുതലാണ് വി.കുർബ്ബാന രാവിലെ നടത്തുവാൻ തുടങ്ങിയത്. ദീർഘമായ മണിക്കൂറുകളിലെ ചടങ്ങുകൾ ആദിമ ക്രിസ്ത്യനികൾക്ക് ഒരു തരത്തിലും വിരസമായിരുന്നില്ല. സാധാരണയായി ഞായറാഴ്ചയാണ് വി.കുർബ്ബാന അർപ്പിച്ചിരുന്നത്. കുർബ്ബാനയോട് ബന്ധപ്പെട്ട് സംഗീതം, തിരുവസ്ത്രങ്ങൾ, തിരി, മണി, എന്നിവ ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിൽ ഉപയോഗിച്ചിരുന്നില്ല. ബലിയർപ്പിച്ചിരുന്ന അവസരങ്ങളിലെല്ലാം വിശ്വാസികൾ വി.കുർബ്ബാന സ്വീകരിച്ചിരുന്നുവെന്നു വി.ജസ്റ്റിൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സാധാരണ ദിവസങ്ങളിൽ വി.കുർബ്ബാന ഇല്ലാതിരുന്നതിനാൽ വിശ്വാസികൾക്ക് കൂദാശ ചെയ്ത അപ്പം ദിവസവും സ്വീകരിക്കുന്നതിനായി വീട്ടിൽ കൊണ്ടുപോകാമായിരുന്നു. കൂദാശചെയ്ത അപ്പം കരങ്ങളിൽ സ്വീകരിക്കുകയായിരുന്നു പതിവ്.

പാപമോചനം

ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് വളരെ ആസന്നമാണെന്നും തന്മൂലം മാമോദീസായിൽ കൈവരിച്ച് ഹൃദയ നൈർമല്യം യാതൊരു കുറവും കൂടാതെ കാത്തുസൂക്ഷിക്കണെന്നും ആദിമ ക്രിസ്ത്യാനികൾ വിശ്വസിച്ചിരുന്നു. ആകയാൽ പാപികൾക്ക് കഠി നമായ ശിക്ഷയാണ് ആദിമ സഭ നല്കിയിരുന്നത്. പാപമോചന കൂദാശയെ ദ്വിതീയ മാമോദീസ എന്ന സഭാ പിതാക്കന്മാർ വിശേഷിപ്പിച്ചിരുന്നത്. ആദ്യനൂറ്റാണ്ടുകളിൽ പാപമോചനത്തിനു നിയതമായ ഒരു രൂപം കൈവന്നിരുന്നില്ല. അനുതാപികൾ സഭയുടെ തല വനായ മെത്രാന്റെ അടുക്കൽ നേരിട്ടു ചെന്ന് കുറ്റങ്ങൾ ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചിരുന്നു. പരസ്യപ്രായശ്ചിത്തമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത് രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചില മെത്രാന്മാർ വലിയ പാപങ്ങൾ ചെയ്തവരെ എന്നന്നേക്കുമായി
പുറത്താക്കിയിരുന്നു. പാഷണ്ഡത, വ്യഭിചാരം, കൊലപാതകം, എന്നിവയായിരുന്നു ഈ വലിയ പാപങ്ങൾ.

സഭയുടെ മാപ്പ് ഒരിക്കൽ മാത്രമേ ലഭിച്ചിരുന്നുള്ളൂ. പ്രായശ്ചിത്തം ചെയ്തതിനുശേഷം വീണ്ടും കഠിനമായ പാപത്തിൽ വീണവരുടെ നേരെ കാരുണ്യം കാണിച്ചിരുന്നില്ല. അവരെ ദൈവത്തിന്റെ കരു ണയ്ക്കായി വിട്ടിരുന്നു. ആദിമസഭയിൽ മാമോദീസായ ശേഷം ഒരേയൊരു പാപമോചനം മാത്രമേ നൽകിരുന്നുള്ളൂ.

പരസ്യമായ കുറ്റങ്ങൾക്ക് പരസ്യമായ കുറ്റം ഏറ്റുപറച്ചിലാണ് നടത്തിയിരുന്നത്. മെത്രാന്റേയും വൈദികരുടേയും ജനങ്ങളുടേയും മുമ്പിൽ വച്ചായിരുന്നു ഇത്. എന്നാൽ രഹസ്യകുറ്റത്തിന് മെത്രാന്റെയോ വൈദികന്റേയോ പക്കൽ രഹസ്യകുമ്പസാരമേ നടത്തിയിരുന്നുള്ളൂ എന്നാൽ പ്രായശ്ചിത്തവും പാപമോചനവും പരസ്യമായി നിർവ്വഹിച്ചിരുന്നു.

തിരുനാളുകൾ

യഹൂദന്മാരുടെ ശനിയാഴ്ച ആഘോഷത്തിനു പകരമായി ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ ഓർമ്മആചരിക്കുന്ന ഞായറാഴ്ച്ച പ്രത്യേക ആരാധനയ്ക്കായി നീക്കിവച്ചു.
ഞായറാഴ്ച്ചദിവസം ലൗകികമായ എല്ലാക്കാര്യങ്ങളിൽ നിന്നും ക്രിസ്ത്യാ നികൾ അകന്നുനിന്നിരുന്നു. യഹൂദന്മാരുടെ പ്രധാനപ്പെട്ട രണ്ടു തിരുനാളുകൾ പെസഹായും പന്തക്കുസ്തായും ക്രിസ്ത്യാനികളു ടേയും പ്രധാന തിരുനാളുകളായി. രണ്ടാം നൂറ്റാണ്ടിൽ പൗരസ്ത്യ സഭയിൽ ആരംഭിച്ച തിരുനാളാണ് ദനഹ (ജനുവരി 6) ക്രിസ്തു വിന്റെ ജ്ഞാനസ്നാനത്തിന്റെ സ്മരണ കൊണ്ടാടുന്ന തിരുനാളായി ഇതു പരിഗണിക്കപ്പെട്ടു. എന്നാൽ പാശ്ചാത്യസഭയിൽ പൂജരാജാക്കന്മാർ ദിവ്യശിശുവിനെ സന്ദർശിച്ച് ആരാധിച്ച സംഭവമാണ് അനുസ്മരിക്കുന്നത്.

നാലാം നൂറ്റാണ്ടു മുതലാണ് ഡിസംബർ 25-ാം തീയതി ക്രിസ്ത്യാനികൾ ക്രിസ്മസ് ആഘോഷിക്കുവാൻ തുടങ്ങിയത്. ഡിസംബർ 25-ാം തീയതി വിജാതീയർ സൂര്യദേവന്റെ ജനനത്തിരുനാൾ ആഘോഷിച്ചിരുന്നു. ആ തിരുനാളിനു പകരം ഒരു ക്രിസ്തീയ തിരുനാൾ ആഘോഷിക്കണമെന്ന ഉദ്ദേശ്യത്തോടെ യാണ് ഡിസംബർ 25-ാം തീയതി ക്രിസ്തുവിന്റെ ജനനത്തിരുനാളായി ഘോഷിക്കാൻ തുടങ്ങിയത്. എ.ഡി. നാനൂറ് മുതൽ ഓശാന ഞായറാഴ്ച്ച പ്രത്യേക മതകർമ്മങ്ങളോടെ ജറുസലത്ത് ആഘോ ഷിച്ചിരുന്നു. മൂന്നാം നൂറ്റാണ്ടുമുതൽ പരിശുദ്ധ മറിയത്തോട് ഭക്തി പ്രദർശിപ്പിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്. മറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ എ.ഡി 450 ൽ ജറൂസലത്ത് ആരംഭിച്ചു.

ഉപവാസം

ആദ്യകാലം മുതൽ തന്നെ ക്രിസ്ത്യനികൾ ബുധനാഴ്ച്ചയും വെള്ളിയാഴ്ച്ചയും ഉപവസിച്ചിരുന്നു. യഹൂദന്മാരുടെ ആചാരമനുസ രിച്ചാണ് ആദിമ ക്രിസ്ത്യാനികൾ ഉപവാസം അനുഷ്ടിച്ചിരുന്നത്. സൂര്യാസ്തമയം വരെയോ അല്ലെങ്കിൽ സായാഹ്നനമസ്ക്കാരം ചൊല്ലുന്നതുവരെയോ ഭക്ഷണസാധനങ്ങൾ പൂർണ്ണമായി വർജ്ജി ച്ചുകൊണ്ടാണ് അവർ ഉപവസിച്ചിരുന്നത്. എ.ഡി.400-നോടുകൂടി പാശ്ചാത്യസഭയിൽ ബുധനാഴ്ച്ച ഉപവാസം മാറ്റി പകരം ശനിയാഴ്ച്ച ഉപവാസം സ്വീകരിച്ചു. ഈസ്റ്ററിന് ഒരുക്കമായുള്ള നാല്പതുനോമ്പ് പൗരസ്ത്യർ രണ്ടാം നൂറ്റാണ്ടുമുതൽ ആചരിച്ചിരുന്നു. പാശ്ചാത്യ സഭയിൽ ഈ നോമ്പ് നാല്പതുദിവസമെന്ന് നിശ്ചയിച്ചത് നാലാം നൂറ്റാണ്ടിലാണ്. പൗരസ്ത്യ സഭയിൽ മറ്റു നോമ്പുകളുമുണ്ടായിരുന്നു – അപ്പസ്തോലന്മാരുടെ നോമ്പ് (ജൂൺ 16-28) മറിയത്തിന്റെ നോമ്പ് (ആഗസ്റ്റ് 1-13) ക്രിസ്മസിന് ഒരുക്കമായുള്ള നോമ്പ് (നവം ബർ 15 – ഡിസംബർ 24).


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group