തിരുസ്സഭാ ചരിത്രം.പഠന പരമ്പര ഭാഗം 1

    സഭയുടെ ആരംഭം : ആദിമസഭ

    ക്രിസ്തു സ്ഥാപിച്ച സഭ നൂറ്റാണ്ടുകളിലൂടെ
    എങ്ങനെ വളർന്നുവെന്നും ഏതെല്ലാം പ്രതിബന്ധങ്ങളാണ് സഭയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നതെന്നും കാലഗതിയിൽ സഭയ്ക്കുണ്ടായ നേട്ടങ്ങളും കോട്ട ങ്ങളും ഏവയെന്നും നിഷ്പക്ഷമായി സഭാചരിത്രം അപഗ്രഥിക്കുന്നു. ആന്തരികവും ബാഹ്യവുമായ മാന ങ്ങളുള്ള സഭ ഇവരണ്ടിലും വളർച്ച പ്രാപിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നത് സഭാചരിത്രത്തിന്റെ മുഖ്യ ധർമ്മമാണെന്നു പറയാം. കേവലം വസ്തുക്കളെ വിവ രിക്കുക എന്നതിനേക്കാൾ ആ വസ്തുതകൾ ഇന്നത്തെ സഭാ ജീവിതത്തിന് എപ്രകാരം പ്രയോജ നപ്രദമാണെന്നും സഭാ ചരിത്രകാരൻ ചൂണ്ടിക്കാണി ക്കുന്നു.
    ഇന്ന് യഥാർത്ഥമായ ഒരു സഭാ ജീവിതം നയിക്കാൻ സഭയിലെ അംഗങ്ങൾക്ക് സാദ്ധ്യമാകണമെ ങ്കിൽ കഴിഞ്ഞകാലങ്ങളിൽ സഭാജീവിതം എപ്രകാര മായിരുന്നുവെന്ന് വിലയിരുത്തേണ്ടതുണ്ട്. പല നൂറ്റാ ണ്ടുകളിലൂടെ വളർന്നപ്പോൾ സഭ ആർജ്ജിച്ച പൈതൃകവും അനുഭവസമ്പത്തും വരും തലമുറകൾക്ക് പകർന്നുകൊടുക്കുക എന്ന മഹനീയ കൃത്യമാണ് സഭാചരിത്രത്തിന് നിർവ്വഹിക്കാനുള്ളത്. വി. ഗ്രന്ഥം പോലെതന്നെ പ്രാധാന്യമുള്ള വിശുദ്ധ പാരമ്പര്യത്തെക്കുറിച്ച് നമുക്ക് അറിവ് ലഭിക്കുന്നത് സഭാചരിത്ര പഠന ത്തിലൂടെയാണ്. വിളിക്കപ്പെട്ടവരുടെ സമൂഹമായ സഭ വൈവിധ്യമാർന്ന സഭകളുടെ കൂട്ടായ്മയാണ്. വിശ്വാസം, കൂദാശകൾ ഹയരാർക്കി എന്നീ ഘടകങ്ങൾ ഈ സഭകളെ ഒന്നിപ്പിക്കുന്ന ഘടക ങ്ങളാണ്. വൈവിധ്യത്തിന് കാരണമായ ഘടകങ്ങൾ: ആരാധന ക്രമം , ആദ്ധ്യാത്മികത, ദൈവശാസ്ത്രം, ഭരണക്രമം, വേഷഭൂഷാദികൾ, മുതലായവയാണ്. ഈ വ്യത്യസ്തസഭകൾ വഴിയാണ് വൈവി ധ്യമാർന്ന് വിശുദ്ധ പാരമ്പര്യം തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് കൈമാറ്റപ്പെടുന്നത്. വിവിധ സഭകളിലൂടെ ആദിമസഭയുടെ ക്രിസ്താനുഭവവും സാക്ഷ്യവും നമുക്ക് കരഗതമാകുന്നു.

    A. ജനപദങ്ങളുടെ പ്രതീക്ഷയായ മിശിഹ

    മറ്റു മതസ്ഥാപകരെപ്പോലെ അപ്രതീക്ഷിതമായി ചരിത്രത്തിലേയ്ക്ക് കടന്നുവന്ന വ്യക്തിയല്ല ക്രിസ്തു. ക്രിസ്തുവിന്റെ ജനന ത്തിന് വളരെ നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ അവിടുത്തെ ജനനം പ്രവചിക്കപ്പെട്ടിട്ടുണ്ടായിരുന്നു. തെരെഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേലിന് ക്രിസ്തുവിന്റെ വരവിനെക്കുറിച്ച് അടിയുറച്ച ബോദ്ധ്യ മുണ്ടായിരുന്നു. പഴയ നിയമത്തിൽ ദൈവപുത്രന്റെ ജനനം പ്രവ ചിക്കപ്പെട്ടിട്ടുണ്ട്. അയയ്ക്കപ്പെടാനിരിക്കുന്ന – ജനതകളുടെ പ്രത്യാശാപാത്രമായിരിക്കുന്ന – അയാൾ വരുന്നതുവരെ യൂദായിൽ നിന്ന് ചെങ്കോലോ അവന്റെ ഗോത്രത്തിൽ നിന്ന് ഭരണകർത്താവോ എടുക്കപ്പെടുകയില്ല. (ഉൽപത്തി 49:10) യാക്കോബിൽ നിന്ന് ഒരു താരമുദിക്കും, ഇസ്രായേലിൽനിന്ന് ഒരു ചെങ്കോലുയരും. (സംഖ്യ 14:17) ബെത്‌ലഹേമേ , നീ യുദായുടെ ഗോത്രങ്ങളിൽ ചെറുതാകുന്നു. എങ്കിലും ഇസ്രായേലിന്റെ അധിപതിയാകേണ്ടവൻ നിന്നിൽ നിന്ന് ഉത്ഭവിക്കും. അവിടുന്ന് ആദിയിലേ ഉള്ളവനാണ് (മിഖാ. 5:2).

    യഹൂദേതരമതങ്ങളിലും ഒരു രക്ഷകന്റെ ആഗമനത്തെക്കുറിച്ചു പ്രതീക്ഷയായിരുന്നു. റോമാക്കാരും പേർഷ്യക്കാരും പ്രതി ക്ഷയോടെയാണ് കഴിഞ്ഞിരുന്നത്. ബി.സി. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കു തത്വചിന്തകൻ സോക്രട്ടീസ് എഴുതി കാത്തിരിക്കുക; വരുവാനിരിക്കുന്ന സാർവ്വത്രിക വിജ്ഞാനീയെ പാർത്തിരിക്കുക. ദൈവത്തിന്റെയും മനുഷ്യരുടേയും മുമ്പാകെ എങ്ങനെ വ്യാപരിക്കണമെന്ന് അദ്ദേഹം നമുക്ക് പറഞ്ഞു തരും. റോമൻ ചക്രവർത്തിയായിരുന്ന വേസ്പേസിയന്റെ കാലത്ത് (എ.ഡി. 69-79) സറ്റോണിയസ് എന്ന ചരിത്രകാരൻ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ് അക്കാലത്ത് യൂദായിൽ നിന്നും വരുന്നവർ ലോകം ഭരിക്കണം എന്ന് അതിപുരാതനവും അംഗീകൃതവുമായ ഒരു വിശ്വാസം പൗരസ്ത്യരെ മുഴുവൻ സ്വാധീനിച്ചിരുന്നു. റോമൻ ചരിത്രകാരനാ യിരുന്ന ടാസിറ്റസ് ഹിറിയ എന്ന ഗ്രന്ഥത്തിലെഴുതിയ പൗരസ്ത്യദേശങ്ങൾ ശക്തിപ്രാപിക്കുമെന്നും യൂദായിൽ നിന്ന് ലോകത്തിന്റെ മുഴുവൻ നാഥനും ഭരണകർത്താവുമായവൻ ഏറെ താമസിയാതെ വരുമെന്നും പ്രാചീന പ്രവചനങ്ങളെ ആസ്പദമാക്കി ജനങ്ങൾ ദൃഢമായി വിശ്വസിച്ചിരുന്നു. ബി.സി. 551-479 കാലയളവിൽ ജീവിച്ചിരുന്ന കൺഫൂഷ്യസ് രേഖപ്പെടുത്തി. വിശുദ്ധനായ വൻ സ്വർഗ്ഗത്തിൽ നിന്നും വരണം. അദ്ദേഹത്തിന് എല്ലാം അറിയാം. സ്വർഗ്ഗത്തിന്റേയും ഭൂമിയുടേയും മേൽ അവിടുത്തേക്ക് അധികാര മുണ്ടായിരിക്കും. യൂദന്മാർക്ക് ജനിച്ച രാജാവിനെ തേടി കിഴക്കു നിന്ന് ജ്യോതിശാസ്ത്രജ്ഞന്മാർ യാത്രയായതിന്റെ കാരണവും ഇത്തരത്തിലുള്ള ഒരു പ്രതീക്ഷ തന്നെയായിരുന്നു. ലോകം ക്രിസ്തുവിനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നതിന് വ്യക്ത മായ തെളിവുകളാണല്ലോ മുകളിലുദ്ധരിച്ചിട്ടുള്ള സാക്ഷ്യങ്ങൾ..


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group