എന്താണ് കുരിശുയുദ്ധം?
മുസ്ലീംങ്ങളുടെ കൈകളിൽ നിന്നും തിരുക്കല്ലറയും മറ്റു വിശുദ്ധ
സ്ഥലങ്ങളും വീണ്ടെടുക്കുന്നതിനും മുഹമ്മദീയാക്രമണത്തിൽ നിന്ന്പശ്ചിമയൂറോപ്പിനെ സംരക്ഷിക്കുന്നതിനും വേണ്ടി , മാർപ്പാപ്പാമാരുടെ അംഗീകാരത്തോടും അനുഗ്രഹാശിസ്സുക ളോടും കൂടി പാശ്ചാത്യ ക്രൈസ്തവർ നടത്തിയ ഐതിഹാസിക സമരമുന്നേറ്റങ്ങളാണ് കുരിശുയുദ്ധങ്ങൾ എന്നപേരിലറിയപ്പെടുന്നത്.
ഇതിൽ പങ്കെടുത്തവർക്കെല്ലാം ആദ്ധ്യാത്മികവും ഭൗതികവുമായ നിരവധി ആനുകൂല്യങ്ങൾ മാർപ്പാപ്പാമാർ നല്കി. പാപങ്ങൾ ഏറ്റുപറഞ്ഞ കുരിശുയോദ്ധാക്കളെ പ്രായശ്ചിത്ത പ്രവൃത്തികൾ ചെയ്യേണ്ട ആവശ്യകതയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു.
കുരിശുയുദ്ധത്തിന്റെ കാരണങ്ങൾ
ഏഴാം നൂറ്റാണ്ടിൽത്തന്നെ അറബികൾ പാലസ്തീന കീഴടക്കി. എങ്കിലും പരസ്പരധാരണയുടെ അടിസ്ഥാനത്തിൽ വലിയ ബുദ്ധി മുട്ടുകൾ കൂടാതെ ക്രിസ്ത്യാനികൾക്കു തിരുക്കല്ലറ സന്ദർശിക്കുന്നതിനു സാധിച്ചിരുന്നു. എന്നാൽ 11-ാം ശതകത്തിന്റെ ആരംഭത്തിൽ സെലൂഷ്യൻ തുർക്കികളുടെ മുന്നേറ്റത്തെത്തുടർന്ന് തിരുകല്ലറയിലേയ്ക്കുള്ള തീർത്ഥാടകരുടെ പ്രവാഹം നിയന്ത്രിക്ക പ്പെട്ടു. 1010-ൽ ഖാലിഫായിരുന്ന ഹാക്കിം തിരുക്കല്ലറയുടെ മുകളിലുണ്ടായിരുന്ന ദൈവാലയം നശിപ്പിച്ചു. 1071-ലെ മാൻസിക്കാർട്ട് യുദ്ധത്തിൽ തുർക്കികൾ ബൈസന്റയിൻ സാമ്രാജ്യത്തിന്റെ മേൽ നിർണ്ണായകമായ വിജയം നേടിയതോടെ തീർത്ഥാടനം കൂടുതൽ വിഷമകരമായി. കുരിശുയുദ്ധങ്ങൾക്കു വഴിതെളിച്ച് ഒരു പ്രധാന കാരണമായിരുന്നു ഇത്.
1071-ൽ തുർക്കികൾ ജറുസലേം കീഴടക്കി. തിരുക്കല്ലറ സന്ദർശി ക്കുന്ന തീർത്ഥാടകരിൽനിന്ന് ഭീമമായ നികുതി ഈടാക്കി ചിലപ്പോൾ തീർത്ഥാടകർ ആക്രമിക്കപ്പെടുകയും കൊള്ളയടിക്ക പ്പെടുകയും ചെയ്തിരുന്നു. ഇതൊക്കെയാണെങ്കിലും അറബിക ളേക്കാൾ കൂടുതൽ ഉപദ്രവകാരികളായിരുന്നു തുർക്കികൾ എന്നു തോന്നുന്നില്ല. സിറിയായിലും ഏഷ്യാമൈനറിലുമുണ്ടായ മുസ്ലീം ആക്രമണങ്ങളും കുരിശുയുദ്ധങ്ങളെപ്പറ്റിയുള്ള ആശയം വളർത്തി ക്കൊണ്ടുവരുവാൻ സഹായിച്ചു.
കുരിശുയുദ്ധങ്ങൾക്കുള്ള ആസന്നകാരണമായി ചൂണ്ടിക്കാണി ക്കപ്പെടുന്നത് ബൈസന്റയിൻ ചക്രവർത്തിയായിരുന്ന അലക്സിയൂസ് കൊംനേനൂസിന്റെ (1081-1118) സഹായാഭ്യർത്ഥനയാണ്. അതിനു മുമ്പ് 1071-ലെ മാൻസിക്കാട്ട് യുദ്ധത്തിൽ ബൈസന്റയി സൈന്യം പരാജയപ്പെട്ടതിനേത്തുടർന്ന് പൗരസ്ത്യസ്ക്രൈസ് തവ രാജ്യങ്ങളിൽനിന്നും തുടരെത്തുടരെ സഹായാഭ്യർത്ഥനകൾ അന്നത്തെ മാർപ്പാപ്പായായിരുന്ന ഗ്രിഗറി ഏഴാമനു (1073-1085) ലഭി ച്ചിരുന്നു.
തന്റെ ആശ്രിതരായിരുന്ന പ്രഭുക്കന്മാരെയെല്ലാം കൂട്ടി ഒരു സൈന്യം രൂപീകരിച്ച് ബൈസന്റയിൻ സൈന്യത്തെ സഹായിക്കു കയെന്ന ലക്ഷ്യത്തോടെ 1074-ൽ മാർപ്പാപ്പാ ഒരു പരിപാടിക്കു രൂപം കൊടുത്തതുമാണ്. ഇതിന്റെ കൂടെ തിരുക്കല്ലറയിലേക്ക് തീർത്ഥാടനം നടത്താമെന്ന ഉദ്ദേശവും പാപ്പായ്ക്കുണ്ടായിരുന്നു. ഏതായാലും ഈ പരിപാടി പ്രവൃത്തിപഥത്തിൽ കൊണ്ടുവരുവാ നുള്ള നടപടികൾ ആരംഭിച്ചത് ഊർബൻ രണ്ടാമൻ (1088-99) പാപ്പാ യുടെ കാലത്ത് അലക്സിയൂസ് ചക്രവർത്തിയുടെ അഭ്യർത്ഥനയെത്തുടർന്നാണ്.
ഊർബൻ പാപ്പായ്ക്ക് മുമ്പുതന്നെ കുരിശുയുദ്ധങ്ങളെപ്പറ്റിയുള്ള ആശയം ചില മാർപ്പാപ്പാമാർ പ്രകടിപ്പിച്ചിട്ടുണ്ട്. ഏ.ഡി. 1000-ത്തിനുശേഷം സിൽവെസ്റ്റർ രണ്ടാമൻ (999-1003) ക്രിസ്തവിന്റെ പടയാളികളെ ഉണരുവിൻ എന്നുദ്ഘോഷിച്ചു. 1010-ൽ ഖാലിഫ് ഹാക്കിം തിരുക്കല്ലറയുടെ ദേവാലയം നശിപ്പിച്ചപ്പോൾ സെർജിയൂസ് നാലാമനും (1009-1012) ഇതുപോലൊരു അഭ്യർത്ഥന പുറപ്പെടുവിക്കുകയുണ്ടായി. ഗ്രിഗറി ഏഴാമൻ (1073-1085) മരണത്തിനു തൊട്ടുമുമ്പ് ഇപ്രകാരം പറഞ്ഞു: പ്രപഞ്ചം മുഴുവൻ ഭരിക്കു വാനെന്നതിനേക്കാൾ ഞാൻ ആഗ്രഹിക്കുന്നത് വിശുദ്ധസ്ഥലങ്ങൾ രക്ഷപ്പെടുത്തുവാൻ വേണ്ടി എന്റെ ജീവൻ അപകടപ്പെടുത്തുവാ നാണ്.
1095 നവംബർ 18-ാം തീയതി ക്ലെർമോൺ എന്ന സ്ഥലത്ത് ഒരു കൗൺസിൽ ആരംഭിച്ചു. കൗൺസിൽ തുടങ്ങിയതിന്റെ പത്താം ദിവസം പൊടുന്നനെ ഊർബൻ രണ്ടാമൻ കുരിശുയുദ്ധങ്ങളെപ്പറ്റിയുള്ള തന്റെ ആശയം നാടകീയമായി അവതരിപ്പിച്ചു. തുർക്കികളുടെ നിരന്തര പീഡനങ്ങൾക്കു വശംവദരായിക്കൊണ്ടിരുന്ന പൗരസ്ത്യ ക്രൈസ്തവരെ സഹായിക്കാൻ അദ്ദേഹം എല്ലാ പ്രഭുക്കന്മാരോടും ആവശ്യപ്പെട്ടു. ജറുസലേം അവരുടെ ലക്ഷ്യമായി അദ്ദേഹം ചൂണ്ടിക്കാട്ടി. അന്നു മുസ്ലീം അധീനതയിലായിരുന്ന തിരുക്കല്ലയെപ്പറ്റി പറയാനും പോപ്പ് മറന്നില്ല. ഈ ദൗത്യനിർവ്വഹണത്തിൽ പങ്കുകൊള്ളുന്നവരുടെയെല്ലാം പാപങ്ങൾ പൂർണ്ണമായും മോചി ക്കപ്പെടുമെന്നും അദ്ദേഹം വാക്കുകൊടുത്തു…
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group