സഭാപിതാക്കന്മാർ
സഭാചരിത്രത്തിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുള്ള സഭാപിതാക്കന്മാരെപ്പറ്റിയും അവരുടെ പ്രവർത്തനങ്ങൾ, കൃതികൾ എന്നിവയെപ്പറ്റിയുമാണ് ഈ അദ്ധ്യായത്തിൽ ചർച്ചചെയ്യുന്നത്.
സഭയുടെ ആദ്യ നൂറ്റാണ്ടുകളിലെ വളർച്ചയ്ക്കും വിശ്വാസജീവിത ത്തിനും രൂപവും ഭാവവും പകർന്നത് അവരാണ്. അവരത്രെ സഭാശിശുവിനെ പീഡകരുടെ കരങ്ങളിൽ നിന്നും രക്ഷിച്ചു വളർത്തിയെടുത്തത്. ആരംഭകാലത്തെ നിരവധി സൈദ്ധാന്തികവും വിശ്വാസപരവുമായ പ്രശ്നങ്ങളുടേയും പ്രതിബന്ധങ്ങളുടേയും മദ്ധ്യത്തിലൂടെ അവർ ആദിമസഭയെ നയിച്ചു. സത്യവി ശ്വാസം ഉയർത്തിക്കാട്ടിയ ധീരസേനാനികളാണവർ. ക്രൈസ്തവവിശ്വാസം കുറെ തത്ത്വസംഹിതകളുടെ സമാഹാരം മാത്രമല്ലെന്നും, ജീവിതത്തിൽ പ്രാവർത്തി കമാക്കേണ്ട കർമ്മമാർഗ്ഗമാണെന്നും അവരുടെ ധന്യ മായ ജീവിതം വിളിച്ചറിയിക്കുന്നു. അധുനാധുനീകര ണത്തിന്റെ പേരിൽ ഇന്നവതരിപ്പിക്കുന്ന പല കാര്യങ്ങളും നൂറ്റാണ്ടുകൾക്കു മുമ്പേ സഭാപിതാക്കന്മാരുടെ തൂലികയിലൂടെ വെളിച്ചം കണ്ടവയാണെന്ന് അവരുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. സഭാപിതാക്കന്മാരെ പൊതുവിൽ പാശ്ചാത്യരെന്നും പൗരസ്ത്യരെന്നും രണ്ടായി തിരിക്കാം. രണ്ടു വിഭാഗക്കാരും വ്യത്യസ്തങ്ങളും പരസ്പരപൂരകങ്ങ ളുമായ ചിന്താസരണികളിലൂടെയാണ് നീങ്ങിയിട്ടുള്ളത്.
ആരാണ് സഭാപിതാക്കന്മാർ
ആദ്ധ്യാത്മിക ജീവിതത്തിലേയ്ക്ക് ജനിപ്പിക്കുന്നവരെയാണ് പുതിയനിയമത്തിൽ പിതാവ് എന്നു വിളിക്കുന്നത്. ഈശോമിശി ഹായിൽ ജനിപ്പിക്കുക എന്നാണു വിവക്ഷ (1 കോറി. 4:13-16; ഗലാ. 4:19). പ്രദേശികസഭകളുടെ തലവന്മാരായിരുന്ന മെത്രാന്മാരെ പിതാ ക്കന്മാർ എന്നു വിളിച്ചിരുന്നു. സഭയുടെ ആധികാരികമായ പാരമ്പര്യത്തിനു സാക്ഷ്യം വഹിച്ചവരെ സഭാപിതാക്കന്മാർ എന്നു വിളി ച്ചുതുടങ്ങിയത് നാലാം നൂറ്റാണ്ടുമുതലാണ്. വ്യാപകാർത്ഥത്തിൽ സഭാപിതാക്കന്മാരെന്ന സംജ്ഞകൊണ്ടു നാം മനസ്സിലാക്കുന്നത് ആദ്യനൂറ്റാണ്ടുകളിൽ ക്രൈസ്തവതത്ത്വസംഹികളേയും വിശുദ്ധ രഹസ്യങ്ങളേയും പറ്റി എഴുതുകയും പഠിപ്പിക്കുകയും ചെയ്തിട്ടുള്ള
പണ്ഡിതരായ സഭാദ്ധ്യക്ഷന്മാരെയാണ്. ഒന്നുമുതൽ ഏഴുവരെ നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്നവരെ മാത്രമേ ഇക്കൂട്ടത്തിൽ പെടുത്തുന്നുള്ളു.
നാല് സവിശേഷതകളാണ് സഭാപിതാക്കന്മാർക്കുണ്ടായിരിക്കേ ണ്ടത്.
1. സത്യവിശ്വാസം
2. സഭയുടെ ഔദ്യോഗികാംഗീകാരവും സ്ഥിരീകരണവും 3. വിശുദ്ധി
4. പ്രാചീനത. പ്രാചീനതയുടെ കാര്യ ത്തിൽ അഭിപ്രായവ്യത്യാസങ്ങളില്ലാതില്ല. ഏ. ഡി. 750-ൽ വി. ജോൺ ഡമഷീൻ വരെയുള്ളവരെയാണ് പൗരസ്ത്യർ സഭാപിതാക്കന്മാരുടെ പട്ടികയിൽ പെടുത്തുന്നത്. പാശ്ചാത്യരാകട്ടെ ഏ. ഡി. 636-ൽ മരിച്ച ഇസിദോർ വരെയുള്ളവരെ മാത്രമെ സഭാപിതാക്കന്മാരായി കണക്കാക്കുന്നുള്ളു.
മേല്പറഞ്ഞ നാലു സവിശേഷതകളുമില്ലാത്ത ചിലരെ സ്ഥൂലാർത്ഥത്തിൽ സഭാപിതാക്കന്മാർ എന്നു വിളിക്കാറുണ്ട്. അങ്ങനെയുള്ളവരാണ് ഒരിജിൻ, തെർത്തുല്യൻ, എവുസേബിയൂസ് തുടങ്ങിയവർ. പക്ഷേ ഇവരെ സഭയുടെ ഔദ്യോഗിക പിതാക്കന്മാരുടെ പട്ടികയിൽ പെടുത്തുന്നില്ല. വിശ്വാസരഹസ്യങ്ങളുടെയും തത്ത്വങ്ങളുടേയും സംരക്ഷകരായ സഭാപിതാക്കന്മാർ സഭയുടെ ഔദ്യോഗിക പ്രബോധനത്തിനു സാക്ഷ്യം വഹിച്ചവരാണ്. ഇവരെ പ്പറ്റിയുള്ള പഠനത്തിനാണ് പട്രോളജി എന്നു പറയുന്നത്. സഭാപിതാവും സഭാപാരംഗതനും തമ്മിൽ വ്യത്യാസമുണ്ട്. സഭാപാരംഗതന് പ്രാചീനത ഒരു മാനദണ്ഡമായി കരുതുന്നില്ല.
അപ്പസ്തോലപിതാക്കന്മാർ
ഒന്നാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിന്റെ പകുതി വരെയുള്ള കാലഘട്ടത്തിലും ജീവിച്ചിരുന്ന ക്രിസ്തീയഗ്രന്ഥകാരന്മാരെയാണ് അപ്പസ്തോലപിതാക്കന്മാർ എന്നു വിളിക്കുന്നത്. ഇവർക്കു അപ്പ സ്തോലന്മാരുമായി നേരിട്ടു പരിചയമുണ്ടായിരിക്കാൻ സാധ്യത യുണ്ട്. അപ്പസ്തോലന്മാരുടെ പ്രബോധനം കലർപ്പില്ലാതെ ഗ്രഹി ക്കാൻ അവർക്കു കഴിഞ്ഞിരിക്കണം. ഇക്കാരണങ്ങളാലാണ് ഇവരെ അപ്പസ്തോലപിതാക്കന്മാർ എന്നു വിളിക്കുന്നത്. ഇവരുടെ കൃതി കളിൽ പകുതിയും കത്തുകളും ലേഖനങ്ങളുമാണ്; ബാക്കി സൈദ്ധാ തികപ്രബോധനങ്ങളും.
റോമിലെ വി. ക്ലെമന്റ് (+ 96), ബർണബാസ് (+ 98), വി. ഇഗ്നേ ഷ്യസ് (+ 107), വി. പോളിക്കാർപ്പ് (69-155), പപ്പിയാസ് (75-150) എന്നിവരെല്ലാം അപ്പസ്തോലപിതാക്കന്മാരുടെ ഗണത്തിൽ പെടും. ഇവർക്കു പുറമെ പീയൂസ് ഒന്നാമൻ പാപ്പായുടെ (140-155) സഹോ ദരനും ദി ഷെപ്പേർഡ് എന്ന ഗ്രന്ഥത്തിന്റെ കർത്താവും ആണെന്നു കരുതപ്പെടുന്ന ഹെർമസ് എന്ന ഒരാളെയും അപ്പസ്തോലപിതാ ക്കന്മാരുടെ പട്ടികയിൽ കാണാം.
രണ്ടാം നൂറ്റാണ്ടിലെ വിശ്വാസസംരക്ഷകർ
രണ്ടാം നൂറ്റാണ്ടിൽ ക്രിസ്തുമതത്തിനെതിരായി പൊന്തിവന്ന
ആരോപണങ്ങൾക്കും ഭീഷണികൾക്കുമെതിരായി സത്യവിശ്വാസം സംരക്ഷിക്കുവാൻ എഴുതുകയും പ്രവർത്തിക്കുകയും ചെയ്തവരെയാണ് വിശ്വാസസംരക്ഷകരെന്ന് വിളിക്കുന്നത്. ക്രിസ്ത്യാനികളെ പീഡിപ്പിച്ച രാഷ്ട്രീയാധികാരികളോടുപോലും സധൈര്യം ഇവർ സത്യവിശ്വാസം ഏറ്റുപറഞ്ഞു; അനേകരെ വിശ്വാസത്തിൽ ഉറപ്പി ച്ചു നിർത്തി.
ക്രിസ്ത്യാനികളുടെമേൽ പല ആരോപണങ്ങളും ഉന്നയിക്കപ്പെട്ടിരു ന്നു. അവർ തങ്ങളുടെ സമ്മേളനങ്ങളിൽ ശിശുക്കളുടെ മാംസം ഭക്ഷിച്ചിരുന്നുവെന്നും അധാർമ്മികമായും അസന്മാർഗ്ഗികമായും പലതും ചെയ്തിരുന്നെന്നും പലരും പറഞ്ഞു പരത്തി. ഇത്തരം ആരോപണങ്ങൾക്കെതിരായി ക്രിസ്തുമതത്തെ സംരക്ഷിക്കുകയാ യിരുന്നു വിശ്വാസ സംരക്ഷകരുടെ കർത്തവ്യം. ആരോപണങ്ങളും അപവാദങ്ങളും തിരുത്തുക മാത്രമല്ല ക്രൈസ്തവവിശ്വാസ സത്യങ്ങൾ വ്യക്തമായി പ്രകാശിപ്പിക്കുവാൻ അവർ ശ്രമിക്കുകയും ചെയ്തു. വി.ജസ്റ്റിൻ, ടാസിയൻ, അത്തനാരോറസ്, അന്ത്യോക്യായിലെ തെയോഫിലസ്, ഹേർമിയാസ്, മിനുച്ചിയൂസ് ഫലിക്സ് എന്നിവരാണ് വിശ്വാസ സംരക്ഷകരിൽ മുഖ്യർ.
പൗരസ്ത്യ സഭാപിതാക്കന്മാർ
രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പാശ്ചാത്യ പൗരസ്ത്യ ദൈവശാസ്ത്രചിന്തകർ തമ്മിലുള്ള വ്യത്യാസം കൂടുതൽ വ്യക്തമായിത്തുടങ്ങി. പാശ്ചാത്യസഭയുടെ ഔദ്യോഗിക ഭാഷയായി ലത്തീൻ ഭാഷ അംഗീകരിക്കപ്പെട്ടതും കിഴക്കും പടിഞ്ഞാറും തമ്മി ലുള്ള ചിന്താഗതികളിൽ അകലം വർദ്ധിപ്പിച്ചു. പൗരസ്ത്യ പിതാ ക്കന്മാരായിരുന്നു ക്ലെമന്റ് (150-216), ഒരിജൻ (185-255), ഡയനീഷ്യസ് (190-265) തുടങ്ങിയവർ യേശുവിന്റെ ദൈവമനുഷ്യ സ്വഭാവങ്ങളെ വിശദീകരിച്ചു പഠിപ്പിച്ചവരാണ്. പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് ആധികാരികമായി പഠിപ്പിച്ച കപ്പദോസിയായിലെ പിതാക്കന്മാർ പൗരസ്ത്യ പിതാക്കന്മാരിൽ പ്രമുഖരാണ്. നിസ്സായിലെ വി. ഗ്രിഗറി (335-394), നസ്സിയാൽസിലെ വി.ഗിഗറി (330-390), വി.ബേസിൽ (331-379) എന്നി വരെയാണ് കപ്പദോസിയായിലെ പിതാക്കന്മാർ എന്നു വിളിക്കുന്നത്. യേശുവിന്റെ ദൈവികതയെ നിഷേധിച്ച നെസ്തോറിയൻ പാഷതയ്ക്കെതിരെ പൊരുതിയ വി. സിറിലും (370-444) പൗരസ്ത്യ സഭാപിതാക്കന്മാരിൽ പ്രമുഖനാണ്. പരിശുദ്ധാത്മാവിന്റെ വീണ എന്നപേരിൽ അറിയപ്പെടുന്ന മാർ അപ്രേം (308-373) സുറിയാനി സഭാപിതാക്കന്മാരിൽ പ്രഥമഗണനീയനാണ്.
പാശ്ചാത്യ സഭാപിതാക്കന്മാർ
പാശ്ചാത്യസഭയിൽ സത്യവിശ്വാസത്തിനെതിരെ ഉയർന്നുവന്ന വെല്ലുവിളികളെ സമർത്ഥമായി നേരിട്ട സഭാപിതാക്കന്മാരിൽ പ്രമുഖർ വി. ഹിലാരി (315-367), വി. അംബ്രോസ് (333-397), വിശുദ്ധ ഗ്രന്ഥ പണ്ഡിതനായിരുന്ന വി. ജറോം (342-420), തിത്വവിജ്ഞാ നീയത്തിന്റെ പിതാവായി പരിഗണിക്കപ്പെടുന്ന വി. അഗസ്തീനോസ് (352-440) എന്നിവരാണ്.
ആദ്യത്തെ ഏഴു നൂറ്റാണ്ടുകളിൽ നടന്ന സാർവ്വത്രിക സൂനഹ ദോസുകളിലെ ചർച്ചകൾക്ക് നേതൃത്വം വഹിച്ചിരുന്നത് ഈ സഭാ പിതാക്കന്മാരായിരുന്നു. ക്രിസ്തീയമായ ആരാധനാക്രമങ്ങൾ രൂപീകരിക്കുന്നതിലും തിരുനാളുകൾ നിശ്ചയിക്കുന്നതിലും സഭാപിതാക്കന്മാർ അദ്വിതീയമായ പങ്കുവഹിച്ചിരുന്നു. ഉദാഹരണമായി ഈസ്റ്റർ, ക്രിസ്തുമസ് എന്നീ തിരുനാളുകളുടെ ആചരണങ്ങളെ സംബന്ധിച്ച് രൂപംകൊണ്ട് വിവാദങ്ങൾ പരിഹരിച്ചത് സഭാപിതാ ക്കന്മാരായിരുന്നു.
ഈസ്റ്റർ വിവാദം
ആരംഭകാലത്ത് യഹൂദരുടെ പെസഹാ തിരുനാളിനോടനുബ ന്ധിച്ചാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിച്ചിരുന്നത്. എന്നാൽ മൂന്നാം നൂറ്റാണ്ടുമുതൽ യഹൂദരുമായുള്ള ബന്ധം ക്രൈസ്തവർ പൂർണ്ണമായും വിച്ഛേദിച്ചതിനാൽ ഈസ്റ്റർ ആഘോഷിക്കേണ്ട തിയതിയെക്കുറിച്ച് വിവിധ സഭകളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉട ലെടുത്തു. ഏഷ്യാമൈനറിലെ സഭകൾ നീസാൻ മാസം 14-ാം തീയതി മാത്രമേ ഈസ്റ്റർ ആഘോഷിക്കൂ എന്നു ശഠിച്ചു. ഉത്ഥാനത്തിരുനാൾ ഞായറാഴ്ച ആചരിക്കണമെന്ന് നിർബന്ധമില്ല എന്നും അവർ വാദിച്ചു. “പതിനാലാം ദിനവിവാദം” (quarto decimanism) എന്ന പേരിൽ ഈ വിവാദം സഭയിൽ ഭിന്നതയുളവാക്കി. മറ്റു പല സഭകളും ഞായറാഴ്ച മാത്രമേ ഈസ്റ്റർ ആചരിക്കൂ എന്ന നിലപാടു സ്വീകരിച്ചു. വിക്ടർ മാർപാപ്പ (189-198) വിളിച്ചുകൂട്ടിയ സിന ഡിലും ഈ പ്രശ്നം പരിഹരിക്കപ്പെട്ടില്ല. എന്നാൽ സഭാപിതാ വായ ലിയോൺസിലെ വി. ഇറവൂസിന്റെ ബുദ്ധിപൂർവ്വമായ ഇടപെടൽ സഭയിൽ ഐക്യം പുനസ്ഥാപിച്ചു. ഈ ഒത്തുതീർപ്പനു സരിച്ച് സൂര്യൻ ഭൂമധ്യരേഖ കടക്കുന്ന മാർച്ച് 21 (Spring Equinox) കഴിഞ്ഞുള്ള വെളുത്തവാവിനു ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ എന്നു തീരുമാനിച്ചു. 325 ൽ നടന്ന നിഖ്യാ സൂനഹദോസ് ഇറനേവൂസിന്റെ തീരുമാനത്തെ അംഗീകരിക്കുകയും സാർവ്വത്രിക സഭയിലുടനീളം ഈസ്റ്റർ ഒരേദിവസം തന്നെ ആഘോഷിച്ചു തുടങ്ങുകയും ചെയ്തു.
ക്രിസ്തുമസ്
ക്രിസ്തുവിന്റെ ജനനതിരുനാളായ ക്രിസ്തുമസും വിവിധ ദേശ ങ്ങളിലെ സഭകൾ വ്യത്യസ്തമായിട്ടാണ് ആഘോഷിച്ചിരുന്നത്. റോമാസാമ്രാജ്യത്തിൽ സൂര്യദേവന്റെ തിരുനാൾ ഡിസംബർ 25 നാണ് ആഘോഷിച്ചിരുന്നത്. റോമൻ ചക്രവർത്തിമാർ ക്രിസ്ത മതം സ്വീകരിച്ചതോടെ ഡിസംബർ 25 നീതി സൂര്യനായ ക്രിസ്ത വിന്റെ (മലാക്കി 4:2) ജനനതിരുനാളായി ആചരിച്ചു തുടങ്ങി. എന്നാൽ അർമേനിയൻസഭ ജനുവരി 6-നാണ് ക്രിസ്തുമസ് ആഘോഷിച്ചിരുന്നത്. വിവിധ സഭാപിതാക്കന്മാരുടെ സന്ദർഭോചിതമായ ഇടപെടലും മാർഗ്ഗ നിർദ്ദേശങ്ങളും വഴി ക്രിസ്തുമസ് ആചരണം ഡിസംബർ 25-ന് ആണെന്ന് 567-ൽ ചേർന്ന ടൂർസിലെ സൂനഹദോസ് പ്രഖ്യാപച്ചു. ആദിമസഭയിലെ വിവിധ വിഭാഗീയതകളെ പരിഹരിക്കാൻ സഭാപിതാക്കന്മാർ നടത്തിയ സ്തുത്യർഹ സേവ നങ്ങളെ നാം നന്ദിയോടെ ഓർമ്മിക്കണം…
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group