സഹനങ്ങളുടെ വേളകളിൽ ദൈവത്തിന്റെ പ്രഥമ ഉത്തരം അവിടത്തെ ഒരു പ്രഭാഷണമോ, സിദ്ധാന്തമോ അല്ല. മറിച്ച് അവിടന്ന് നമ്മോടൊപ്പം നടക്കുകയും നമ്മുടെ ചാരത്തായിരിക്കുകയും ചെയ്യുന്നു എന്നതാണെന്ന് മാർപാപ്പ. മനുഷ്യക്കടത്തിനെതിരെ പോരാടുന്ന ‘തലിത കും’ എന്ന സംഘടനയിലെ അംഗംങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
മക്കളെ നഷ്ടപ്പെട്ട നൂറ്റിയിരുപതോളം മാതാപിതാക്കളായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്. സിനഗോഗ് അധികാരികളിലൊരുവനായ ജായ്റോസിന്റെ പുത്രിയെ സുഖപ്പെടുത്തവെ യേശു അരുളിച്ചെയ്ത വാക്കാണ് ‘തലിത കും.’ താനുമായി കൂടിക്കാഴ്ചയ്ക്കെത്തിയ മാതാപിതാക്കളുടെ കദനകഥ കേൾക്കാനും കുരിശിൽ യേശുവിന്റെ ഹൃദയം കുന്തത്താൽ പിളർക്കപ്പെട്ടതുപോലെ, മുറിപ്പെട്ടതും തുളയ്ക്കപ്പെട്ടതുമായ അവരുടെ ഹൃദയത്തെ തലോടാനും താൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പ പറഞ്ഞു. വേദനയുടെ വേളയിൽ രാപ്പകലുകൾ ദൈവത്തോടു നിലവിളിക്കുന്ന പ്രാർത്ഥനയുടെ ചരടിൽ മുറുകെപിടിക്കണമെന്ന് പാപ്പ മാതാപിതാക്കളെ ഓർമിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group