അഞ്ചാം കുരിശു യുദ്ധത്തിൽ വി. ഫ്രാൻസിസ് പ്രവർത്തിച്ചതു പോലെ ഉക്രൈനിൽ സമാധാനത്തിനായുള്ള കുരിശുയുദ്ധം നയിക്കാൻ ഫ്രാൻസിസ് പാപ്പായ്ക്ക് കഴിയുമെന്ന് പ്രമുഖ ഹോളിവുഡ് നടൻ ഏഥൻ ഹോക്ക്. ജൂലൈ 19-ന് അദ്ദേഹം പങ്കെടുത്ത ഒരു പരിപാടിക്കിടയിലാണ് ഇപ്രകാരം പറഞ്ഞത്.
“കത്തോലിക്കാ ചിന്തകരുടെയും എഴുത്തുകാരുടെയും കൂടെയാണ് ഞാൻ വളർന്നത്. ഫ്രാൻസിസ് മാർപാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, അദ്ദേഹം ഫ്രാൻസിസ് അസീസിയുടെ പേര് തിരഞ്ഞെടുത്തതിൽ ഞാൻ വളരെ സന്തോഷിച്ചു. കാരണം, മഹത്തായ ക്രിസ്ത്യൻ ചിന്തകരെക്കുറിച്ച് വായിക്കുമ്പോൾ ഫ്രാൻസിസ് അസ്സീസി ഒരു മികച്ച വ്യക്തിയാണെന്ന് നമുക്ക് മനസിലാക്കാൻ കഴിയും” – ക്രിസ്ത്യാനിയായ ഏഥൻ ഹോക്ക് പറഞ്ഞു.1219-ൽ അഞ്ചാം കുരിശുയുദ്ധത്തിന്റെ സമയത്ത് വി. ഫ്രാൻസിസ് അസീസി ഈജിപ്റ്റ് സുൽത്താനായ മാലെക് അൽ-കമലിനെ സന്ദർശിച്ചിരുന്നു. സ്വന്തം ജീവൻ പോലും പണയം വച്ചാണ് അദ്ദേഹം അന്ന് യുദ്ധസ്ഥലത്തേക്ക് മാർച്ച് നടത്തി, സമാധാന അഭ്യർത്ഥന നടത്തിയത്. യുദ്ധം അവസാനിപ്പിക്കാൻ വിശുദ്ധന് സാധിച്ചില്ലെങ്കിലും സമാധാനത്തിനായുള്ള ഒരു ശ്രമം നടത്താൻ അദ്ദേഹം അന്ന് തയ്യാറായി. ഈ വിശുദ്ധനെപ്പോലെ ഫ്രാൻസിസ് പാപ്പായ്ക്കും ബെലാറസിൽ നിന്ന് ഉക്രൈനിലെ മരിയുപോൾ വരെ സമാധാനത്തിനായി യാത്ര ചെയ്യാൻ സാധിക്കട്ടെ എന്ന് ഏഥൻ പറഞ്ഞു. ഇത്തരത്തിൽ ധാർമ്മിക അധികാരമുള്ള ചുരുക്കം ചിലരിൽ ഒരാളാണ് പാപ്പായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group