വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം ഇതിവൃത്തമാക്കുന്ന സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനം തന്നെ യേശുക്രിസ്തുവിലേക്കും കത്തോലിക്കാ സഭയിലേക്കും നയിച്ചെന്നും താൻ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചെന്നും വെളിപ്പെടുത്തി ഹോളിവുഡ് താരം ഷിയ ലാബ്യൂഫ്.യു.എസിലെ വിനോന- റോച്ചസ്റ്റർ ബിഷപ്പ് റോബർട് ബാരൺ നയിക്കുന്ന ‘വേഡ് ഓൺ ഫയർ കാത്തലിക് മിനിസ്ട്രി’ക്ക് നൽകിയ അഭിമുഖത്തിലാണ്, താൻ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച കാര്യം ഷിയ ലാബ്യൂഫ് പരസ്യമാക്കിയത്. റിലീസ് ചെയ്യാനുള്ള തന്റെ പുതിയ സിനിമയായ ‘പാദ്രേ പിയോ’യിൽ വിശുദ്ധ പാദ്രേയുടെ കഥാപാത്രത്തെയാണ് 35 വയസുകാരനായ അദ്ദേഹം അവതരിപ്പിക്കുന്നത്.
വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ആത്മഹത്യയ്ക്കുവരെ ചിന്തിച്ച കാലത്ത് ഈ സിനിമയുടെ ഭാഗമാകാൻ ലഭിച്ച അവസരമാണ് തന്റെ ജീവിതപരിവർത്തനത്തിന് കാരണമായതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു അദ്ദേഹം. വിശുദ്ധ പാദ്രേയുടെ ജീവിതം അടുത്തറിയാൻ ഫ്രാൻസിസ്‌ക്കൻ കപ്പൂച്ചിൻ സന്യാസിമാരുടെ ആശ്രമത്തിൽ താമസിച്ച കാലയളവാണ് ക്രിസ്തുവിനെ കുറിച്ചും കത്തോലിക്കാ വിശ്വാസത്തെ കുറിച്ചും പഠിക്കാൻതനിക്ക് അവസരമൊരുക്കിയതെന്നും അദ്ദേഹം പങ്കുവെച്ചു. ആശ്രമത്തിലേക്കുള്ള തന്റെ യാത്രയുടെ ലക്ഷ്യം ദൈവമല്ല, മറിച്ച്, കരിയറായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ മാനസാന്തരത്തെക്കുറിച്ച് അദ്ദേഹം വാചാലനായത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group