യുദ്ധം അവസാനിക്കാൻ വത്തിക്കാനിൽ വിശുദ്ധ കുർബാന അർപ്പിച്ചു

റഷ്യ – യുക്രെയിൻ യുദ്ധത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന യുക്രെയിനിൽ സമാധാനം പുനസ്ഥാപിക്കാൻ വേണ്ടി വത്തിക്കാനിൽ വിശുദ്ധ കുർബാന അർപ്പിച്ചു.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പെട്രോ പരോലിനാണ് വിശുദ്ധ കുർബാന അർപ്പിച്ചത്.

യുക്രെയ്ൻ യുദ്ധം പ്രാഥമികമായി ഒരു രാഷ്ട്രീയ പ്രശ്നമല്ലെന്നും ആത്മീയമായ ഒന്നാണെന്നും പ്രാർത്ഥനയ്ക്ക് ഹൃദയങ്ങളെയും മനസ്സുകളെയും മാറ്റം വരുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പരിശുദ്ധ സിംഹാസനത്തിലേക്കുളള റഷ്യൻ അംബാസിഡറും കുർബാനയിൽ പങ്കെടുത്തു. സമാധാനം സ്ഥാപിക്കുന്നവർ ദൈവമക്കളെന്ന് വിളിക്കപ്പെടും എന്ന സുവിശേഷbഭാഗ്യം കർദിനാൾ പരോലിൻ അനുസ്മരിച്ചു.

പ്രാർത്ഥന ഒരിക്കലും വിപുലമാക്കുകയില്ലെന്നും നിരാശാജനകമായ നിമിഷങ്ങളിൽ പ്രാർത്ഥന ഏറെ ഫലദായകമാണെന്നും കർദിനാൾ പറഞ്ഞു. ഞാൻ നിനക്ക്പുതിയൊരു ഹൃദയം നല്കും പുതിയൊരു ചൈതന്യം നിന്നിൽ നിക്ഷേപിക്കും എന്ന എസെക്കിയേൽ പ്രവാചകന്റെ വാക്കുകളും കർദിനാൾ ഉദ്ധരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group