പരിശുദ്ധ കുർബാന അബോർഷൻ അനുകൂലികൾക്ക് നൽകരുത് : കൂടുതൽ മെത്രാന്മാർ രംഗത്ത്

അബോർഷൻ അനുകൂല വാദികൾക്ക് പരിശുദ്ധ കുർബാന നൽകരുതെന്ന നിലപാട് എടുത്ത് അമേരിക്കയിൽ കൂടുതൽ മെത്രാന്മാർ രംഗത്ത്.

സാൻഫ്രാൻസിസ്ക്കോ ആർച്ച് ബിഷപ് സാൽവത്തോരെ കോർഡിലിയോണാണ് ഇക്കാര്യത്തിൽ ശക്തമായ നിലപാടുമായി ആദ്യം രംഗത്ത് വന്നത്. യുഎസ് സ്പീക്കർ നാൻസി പെലോസിക്ക് ദിവ്യകാരുണ്യം നിഷേധിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഇതിന് തുടക്കം കുറിച്ചത്. കത്തോലിക്കാ വിശ്വാസിയായിരിക്കുകയും എന്നാൽ നിയമപരമായി അബോർഷന് പിന്തുണ നൽകുകയും ചെയ്യുന്ന വ്യക്തിയാണ് നാൻസി.

ഇത്തരമൊരാൾക്ക് ദിവ്യകാരുണ്യം നല്കരുതെന്ന നിലപാടായിരുന്നു ആർച്ച് ബിഷപ്പിന്റേത്. ഇപ്പോഴിതാ ആർച്ച് ബിഷപ്പിന്റെ നിലപാടുകൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കൂടുതൽ മെത്രാന്മാർ രംഗത്ത്വന്നിരിക്കുകയാണ്. അർലിംങ്ടൺ, കോളറോഡോ, സാൻഫ്രാൻസിസ്ക്കോ,രൂപതകളിലെ ഉൾപ്പടെ ഇരുപതോളം മെത്രാന്മാരാണ് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group