പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര കോഴ്സ്: പുതിയ ബാച്ച് നവംബർ 16 മുതൽ

വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിൻ്റെ കീഴിൽ കോട്ടയം, കടുവാക്കുളം എം. സി. ബി.എസ്. എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിൽ വെച്ചു നടത്തുന്ന പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തിൽ ഡിപ്ലോമ കോഴ്സിന്റെ പുതിയ ബാച്ച് 2024 നവംബർ 16 ന് ആരംഭിക്കുന്നു.

മാസത്തിലെ 2, 4 ശനിയാഴ്‌ചകളിൽ ഉച്ചകഴിഞ്ഞ് 1.30 മുതൽ 5.00 വരെയാണ് ക്ലാസ്സുകൾ. അൽമായർക്കും സന്യസ്‌തർക്കും വൈദികർക്കുമായി നടത്തപ്പെടുന്നതാണ് ഈ കോഴ്സ്.

ക്രൈസ്തവജീവിതത്തിൻ്റെ ഉറവിടവും കേന്ദ്രവുമാണ് പരിശുദ്ധ കുർബാന (LG.11; CCC.1324). സ്ഥാപിച്ചതും സഭയുടെ ആരാധനയുടെ കേന്ദ്രവുമായിരിക്കുന്ന പരിശുദ്ധ കുർബാനയെ അടുത്തറിയാനും ആഴമായ ബോധ്യങ്ങൾ സ്വന്തമാക്കാനും ദൈവജനത്തെ ഉദ്ബോധിപ്പിക്കുക എന്നതാണ് ഈ കോഴ്സിന്റെ ഉദ്ദേശ്യം.

പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രം, പരിശുദ്ധ കുർബാനയുടെ പഴയനിയമ അടിസ്ഥാനങ്ങൾ, സമാന്തരസുവിശേഷങ്ങളും നടപടിപുസ്തകവും പരിശുദ്ധ കുർബാനയും, യോഹന്നാന്റെ സുവിശേഷവും പരിശുദ്ധ കുർബാനയും, പൗലോസ് ശ്ലീഹായുടെ പരിശുദ്ധ കുർബാന ദർശനം, വെളിപാട് പുസ്ത‌കവും പരിശുദ്ധ കുർബാനയും, പാശ്ചാത്യ-പൗരസ്ത്യ സഭാപിതാക്കന്മാരുടെ കുർബാന ദർശനം തുടങ്ങിയ 24 വിഷയങ്ങളാണ് കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ: 8281927143, 9539036736


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group