യുക്രെയ്ന്റെ പ്രത്യേക മധ്യസ്ഥനായി പണ്ടുമുതലേ കണക്കാക്കുന്ന മാലാഖയാണ് വിശുദ്ധ മിഖായേൽ. അതുകൊണ്ടു തന്നെ യുക്രൈൻ ജനതയ്ക്ക് വിശുദ്ധ മിഖായേലിനോട് പ്രത്യേക വണക്കവും ഭക്തിയുമുണ്ട്. റഷ്യൻ-യുക്രെയ്ൻ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ യുക്രെയ്നിൽ നിന്ന് യുദ്ധത്തിന്റേതല്ലാത്ത ഒരു വാർത്ത വന്നിരിക്കുന്നു.മുഖ്യപത്രങ്ങളെല്ലാം വളരെ പ്രാധാന്യത്തോ ടെയാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊളോറാഡോയിലുള്ള അലിസിയ മാർട്ടിനെസ് എന്ന വ്യക്തിയുടെ കൈവശമുള്ള 30 ഇഞ്ച് വലുപ്പമുളള മിഖായേൽ മാലാഖയുടെ രൂപം രക്തം വാർക്കുന്നതിന്റെ വാർത്തയും ചിത്രവുമാണ് അത്. മാലാഖയുടെ നെറ്റിയിൽ നിന്നാണ് രക്തം ഒഴുകുന്നത്.സ്വർഗ്ഗത്തിൽ നിന്നുള്ള ശക്തമായ അടയാളമായിട്ടാണ് ഇതിനെ അലീസിയ കാണുന്നത്.ഈ ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആയതിനെ തുടർന്ന് ഈ തിരുസ്വരൂപം നിരീക്ഷണത്തിന്വിധേയമാക്കാമെന്ന് ഡെൻവർ അതിരൂപത പ്രതികരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group