ചെറുതോണി: മരിയാപുരം സെന്റ് മേരീസ് പള്ളിയിൽ ഞായറാഴ്ച കുർബാന വിലക്കിയതിൽ പ്രതിഷേധം വ്യാപകമാകുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവനുവദിച്ചതിനെത്തുടർന്ന് ആരാധനാലയങ്ങളിൽ 15 പേരെ പങ്കെടുപ്പിച്ചു വിശുദ്ധ കുർബാന നടത്താമെന്ന് സർക്കാർ ഉത്ത രവുണ്ടായിട്ടും മരിയാപുരം പള്ളിയിൽ മാത്രം വിശുദ്ധ കുർബാന വിലക്കിയതാണ് വിവാദമായിരിക്കുന്നത്. ഞായറാഴ്ചപള്ളിയിൽ 15 ഇടവകക്കാരെ വീതം പങ്കെടിപ്പിച്ച് നാല് കുർബാന ഉണ്ടായിരിക്കുമെന്ന് ശനിയാഴ്ച വൈകുന്നേരം 6.15ന് ഇടവക വികാരി റവ. ഡോ. ജോസ് മാറാട്ടിൽ വാട്സ്ആപ് സന്ദേശം വഴി ഇടവക ജനത്തെ അറിയിച്ചിരുന്നു. എന്നാൽ, രാത്രി 10ന് മരിയാപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഇടവക വികാരിയെ ഫോണിൽ വിളിച്ച് നാളെ കുർബാന നടത്തരുതെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് 10.35ന് ഇടുക്കി പോലിസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ പള്ളിമുറിയിലെത്തി വികാരിയെ വിളിച്ചുണർത്തി കുർബാന നടത്തരുതെന്നും നടത്തിയാൽ കേസ് എടുക്കുമെന്നും അറിയിച്ചു. രാത്രി വൈകി ഞായറാഴ്ച കുർബാനയുണ്ടാകില്ലെന്ന് വാട്സ്ആപ് വഴി ഇടവകാംഗങ്ങളെ അറിയിച്ചെങ്കിലും ഇന്നലെ രാവിലെ വിവരമറിയാതെ ആളുകൾ പള്ളിയിലെത്തിയിരുന്നു. പള്ളിയിലെത്തിയപ്പോഴാണ് കുർബാനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയ വിവരം അറിയുന്നത്. ഇതോടെ ഇവർക്ക് നിരാശരായി മടണ്ടി വന്നു. പള്ളിയിൽ വരുന്നവർ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ വരെ വിശ്വാസികളെ അറിയിച്ചിരുന്നു. മരിയാപുരം പള്ളിക്കു മാത്രമായി ആരോഗ്യ വകുപ്പും പോലീസും പ്രത്യേക നിയമം തയ്യാറാക്കിയത് വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധത്തിന് ഇടയാക്കിയേക്കും. മാരിയാപുരത്ത് കോവിഡ് രോഗികൾ വിരലിലെണ്ണാവുന്നവർ മാത്രമാണുള്ളതെന്നു നാട്ടുകാർ പറഞ്ഞു. പള്ളിയിരിക്കുന്ന ദേശത്ത് ഒരു രോഗി പോലും ഇല്ല. കോവിഡ് നിയന്ത്രണങ്ങൾ ഇത്രയധികം പാലിക്കുന്ന മരിയാപുരത്തെ ആരോഗ്യ പ്രവർത്തകർ കഴിഞ്ഞ ദിവസം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വിനോദയാത്ര പോയത് നാട്ടുകാർക്കിടയിൽ ചർച്ചയായിരി ക്കുകയാണ്. സർക്കാർ ഉത്തരവ് ലംഘിച്ച് മരിയാപുരം പള്ളിയിൽ വിശുദ്ധ കുർബാന തടഞ്ഞവർക്കെതിരേ നടപടിയുണ്ടാകണമെന്ന് നാട്ടുകാർ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group