വൈദികർക്ക് തോന്നിയത് പോലെ വിശുദ്ധ കുർബാന ചൊല്ലാനാകില്ല, സഭയുടെ പ്രബോധനങ്ങ ൾ അനുസരിക്കണം : മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

വൈദികർക്ക് തോന്നിയതു പോലെ വിശുദ്ധ കുർബാന ചൊല്ലാനാകില്ലെന്നും സഭയുടെ പ്രബോധനങ്ങൾ അനുസരിക്കണമെന്നും സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം കൂദാശ ചെയ്തതിനു ശേഷം വിശുദ്ധ കുർബാനമധ്യേ വചനസന്ദേശം നല്‌കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്.

ആരാധനക്രമം വ്യക്തികളുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാനുള്ളതല്ല. വൈദികർക്കു തോന്നിയതു പോലെ കുർബാന ചൊല്ലാൻ കഴിയില്ലെന്നും സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിൽ വേണം കുർബാന അർപ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു. സഭയ്ക്ക് കൃത്യമായ ചട്ടക്കൂടുണ്ട്. ഇവ അനുസരിക്കാൻ എല്ലാവരും തയാറാകണം. ദേവാലയങ്ങളിൽ കുർബാന മുടങ്ങാനുള്ള സാഹചര്യം ഒരുക്കരുതെന്നും മേജർ ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group