ദൈവത്തിന്റെ അമ്മമുഖമാണ് പരിശുദ്ധ അമ്മ : ഫ്രാൻസിസ് മാർപാപ്പാ

ദൈവത്തിന്റെ അമ്മമുഖമാണ് പരിശുദ്ധ അമ്മയെന്ന് ഫ്രാൻസിസ് പാപ്പാ. റോമിലെ കാംപിത്തെല്ലിയിൽ “പൂമുഖനാഥ” എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ വണക്കത്തിന്റെ 1500 വർഷങ്ങൾ ആഘോഷിക്കപ്പെടുന്ന അവസരത്തിൽ, പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട മരിയൻ കേന്ദ്രത്തിൽ സേവനമനുഷ്ഠിക്കുന്ന “പരിശുദ്ധ ദൈവമാതാവിന്റെ വൈദികരുടെ സഭ”യിലെ അംഗങ്ങൾക്ക് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

മറിയം ദൈവത്തിന്റെ മാതൃമുഖമാണെന്നും, നമുക്കേവർക്കും അഭയകേന്ദ്രമാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഐക്യത്തിന്റെയും, രക്ഷയുടെയും പ്രത്യാശയും, സമാധാനമാർഗ്ഗവും, ജീവിതത്തെക്കുറിച്ചുള്ള മനുഷ്യരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരവും ആയി തന്റെ പുത്രനായ ക്രിസ്‌തുവിനെയാണ് പരിശുദ്ധ അമ്മ ചൂണ്ടിക്കാട്ടുന്നതെന്നും നമുക്കേവർക്കും നൽകുന്നതെന്നും പാപ്പാ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m