പ്രിയമുള്ളവരേ,
ഈ ലോകത്ത് പരിശുദ്ധമായ ഒരു ജീവിതം നയിക്കുകയെന്നത് വളരെ ശ്രമകരമായിട്ടുള്ള ഒന്നാണ്…ശരീരത്തെ കർശനമായി നിയന്ത്രിച്ച് കീഴടക്കി ജീവിക്കുവാൻ പരിശുദ്ധാത്മാവിന്റെ ശക്തിയും കൃപയും നിരന്തരമായി നമ്മിലുണ്ടാകണം….
പൗലോസ് ശ്ലീഹയുടെ രോദനം ഇപ്രകാരമായിരുന്നു
”ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണ് ഞാൻ പ്രവർത്തിക്കുന്നത്.
ഞാൻ ദുർഭഗനായ മനുഷ്യൻ.
മരണത്തിന് അധീനമായ ഈ ശരീരത്തിൽ നിന്ന് എന്നെ ആര് മോചിപ്പിക്കും? ഇതിന് പൗലോസ് അപ്പസ്തോലൻ
തന്നെ ഉത്തരവും കണ്ടെത്തുന്നുണ്ട്….
”നമ്മുടെ കർത്താവായ യേശുക്രിസ്തു വഴി ദൈവത്തിന് സ്തോത്രം”
കൃപയും പരിശുദ്ധാത്മാവിന്റെ ശക്തിയും യേശു ക്രിസ്തു വഴി നമുക്ക് ലഭിക്കും. ഹൃദയം നുറുങ്ങിയവർക്ക് അവിടുന്നു സമീപസ്ഥനാണ്….
അവിടുത്തെ തുറന്നിട്ട കാരുണ്യത്തിന്റെ വാതിലിലൂടെ ദൈവരാജ്യത്തിലെ സ്വാതന്ത്ര്യത്തിലേക്കും രക്ഷയിലേക്കും അവകാശത്തിലേക്കും നമുക്ക് പ്രവേശിക്കുന്നതിനായി ഹൃദയത്തെയും ശരീരത്തെയും സമർപ്പിക്കാം….
കാരുണ്യവാനായ അവിടുന്ന് പരിശുദ്ധാത്മാവിനാൽ നമ്മെ ഓരോരുത്തരെയും നിറയ്ക്കട്ടെ….!!!അമലമനോഹരിയും അമലോത്ഭവയുമായ പരിശുദ്ധ കന്യകയേ,
അങ്ങ് ശൈശവദശയില്‍ തന്നെ ദൈവത്തിന് പരിപൂര്‍ണ്ണമായി അര്‍പ്പിച്ച് അവിടുത്തെ സേവനത്തില്‍ വിശ്വസ്തത പ്രകടിപ്പിച്ചുവല്ലോ. ദിവ്യനാഥേ, ഞങ്ങളും ദൈവസ്നേഹത്തിലും അങ്ങയോടുള്ള സ്നേഹത്തിലും വിശ്വസ്തരായിരിക്കുവാനുള്ള അനുഗ്രഹം നല്‍കിയരുളണമെ…..
അങ്ങ് ലോകപരിത്രാതാവിനെ പ്രതീക്ഷിച്ചുകൊണ്ട് ദൈവത്തോടു പ്രാര്‍ത്ഥിച്ച് അങ്ങിലും ലോകത്തിലും ദൈവസുതനു വാസസ്ഥലം സജ്ജമാക്കി, ഇതുപോലെ ഞങ്ങളുടെ ഹൃദയങ്ങളില്‍ ദിവ്യരക്ഷകന്‍ ഹൃദയനാഥനായി വസിക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചുതരണമേ…. ആമേൻ….
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. സുകൃത ജപം: മറിയത്തിന്റെ വിമല ഹൃദയമേ,
ഞങ്ങളുടെ മാതൃരാജ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ….
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group