പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം :എട്ടാം ദിവസം

പ്രിയമുള്ളവരേ,നമ്മുടെ വിശ്വാസം ക്ഷയിക്കുകയും, പ്രത്യാശ ബലഹീനമാവുകയും,
സ്നേഹം മന്ദീഭവിക്കുകയും ചെയ്യുമ്പോൾ, ഈ തിരുവചനം നമ്മെ ഓരോരുത്തരെയും ഉറച്ച വിശ്വാസത്തിലേയ്ക്കും പ്രത്യാശയിലേക്കും,ദൈവസ്നേഹത്തിലേക്കും കൂടുതൽ കരുത്തോടെ ക്ഷണിക്കുന്നുണ്ട്…”ദൈവത്തെ സ്നേഹിക്കുന്നവർക്ക്,അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക്,അവിടുന്ന് സകലവും നന്മയ്ക്കായ് പരിണമിപ്പിക്കുന്നുവെന്ന് നമുക്ക് അറിയാമല്ലോ ” (റോമാ.8:28) സകലവും നന്മയ്ക്കായി പരിണമിപ്പിക്കുമെന്ന് തിരുവചനം ഓർമ്മിപ്പിക്കുമ്പോൾ,എല്ലാമറിയുന്ന ദൈവം എല്ലാ സഹനങ്ങളും സങ്കടങ്ങളും നമ്മുടെ നന്മയ്ക്കായ് മാറ്റുമെന്ന പ്രത്യാശയോടെ ദൈവസ്നേഹത്തോട് ഒട്ടിനിൽക്കാനും പൂർണ്ണമായും ദൈവത്തിൽ ആശ്രയിക്കാനും നമുക്ക് ഓരോരുത്തർക്കും കഴിയട്ടെ…നമ്മുടെ ജീവിതത്തിലെ സ്വപ്‌നങ്ങൾക്കും പ്രതീക്ഷകൾക്കും വിപരീതമായി ചിലതൊക്കെ സംഭവിക്കുമ്പോൾ പരിഭവപ്പെട്ട് ,നിരാശപ്പെട്ട് ദു:ഖിതരാകാതെ,ദൈവസ്നേഹത്തിലും വിശ്വാസത്തിലും,
പ്രത്യാശയിലും നമ്മെ ഓരോരുത്തരേയും അവിടുത്തേയ്ക്ക് സമ്പൂർണ സമർപ്പണം ചെയ്തു കൊണ്ട്
പ്രാർത്ഥിക്കാം….”ദൈവജനനിയായ് പരി.കന്യകാമറിയമേ, അവിടുന്ന് സകലഗുണസമ്പൂര്‍ണ്ണയായിരുന്നുവല്ലോ. ഞങ്ങളുടെ വിശ്വാസം ക്ഷയിക്കുകയും പ്രത്യാശ ബലഹീനമാവുകയും സ്നേഹം മന്ദിഭവിക്കുകയും ചെയ്യുമ്പോള്‍,
അവിടുത്തെ അത്ഭുതകരമായ മാതൃക ഞങ്ങള്‍ക്ക് ശക്തി നല്‍കട്ടെ.
ആകയാല്‍ ദിവ്യജനനീ ഞങ്ങള്‍ അങ്ങയുടെ സുകൃതങ്ങള്‍ അനുകരിച്ചുകൊണ്ട് പരിപൂര്‍ണ്ണമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. സജീവമായ വിശ്വാസവും, അചഞ്ചലമായ പ്രത്യാശയും തീക്ഷണതയുള്ള സ്നേഹവും മറ്റ് ക്രിസ്തീയ സുകൃതങ്ങളും അഭ്യസിക്കുന്നതിനായി ഞങ്ങള്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീനതയെ അങ്ങ് പരിഹരിക്കണമേ. ആമേൻ…. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. സുകൃതജപം: ദാവീദിന്റെ കോട്ടയായ മറിയമേ,
നാരകീയ ശക്തിയോടുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് നീ അഭയമാകേണമേ…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group