വത്തിക്കാൻ: പരിശുദ്ധസിംഹാസനവും ചൈനയും തമ്മിൽ ഇപ്പോഴും സംഭാഷണത്തിന്റെ പാതയിലാണെന്ന് വത്തിക്കാൻ സംസ്ഥാന സെക്രട്ടറി കർദ്ദിനാൾ പീയെത്രൊ പരോളിൻ പറഞ്ഞു.വേനൽക്കാല വിശ്രമത്തിനായി ഇറ്റലിയുടെ വടക്കു ഭാഗത്തുള്ള ത്രെന്തീനൊ പ്രദേശത്ത് എത്തിയ അദ്ദേഹം ആ പ്രദേശത്തെ ഓൺലൈൻ മാധ്യമമായ “വോച്ചെ ദെൽ നോർദേസ്തിന്” (La Voce del Nordest)ക്ക് നൽകിയ അഭിമുഖത്തിലാണ് ഇതെക്കുറിച്ചു പരാമർശിച്ചത്.2018-ൽ പരിശുദ്ധസിംഹാസനവും ചൈനയും തമ്മിൽ ഒപ്പുവച്ചതും 2020-ൽ രണ്ടു വർഷത്തേക്കുകൂടി പുതുക്കിയതുമായ ചരിത്രപരമായ ഉടമ്പടിയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് കർദ്ദിനാൾ പരോളിൻ, കോവിഡ് 19 മഹാമാരി കാലഘട്ടം ഈ ഉടമ്പടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള സുഗമമായ മുന്നേറ്റം ആയാസകരമാക്കിയെന്നും പറഞ്ഞു .
ചൈനയിലെ കത്തോലിക്കാസഭയുടെ ജീവിതത്തെയും മറ്റു കാര്യങ്ങളെയും കുറിച്ചുള്ള ചർച്ചകളും, അതുപോലെതന്നെ, കൂടിക്കാഴ്ചകളും എത്രയും വേഗം പുനരാരംഭിക്കാൻ കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group