ലോകത്തെ ഫലസമ്പുഷ്ടമാക്കിത്തീർക്കുന്ന നിലമാണ് കുടുംബങ്ങൾ : കർദ്ദിനാൾ കെവിൻ ഫാറെൽ

വത്തിക്കാൻ സിറ്റി :ലോകത്തെ ഫലസമ്പുഷ്ടമാക്കിത്തീർക്കുന്ന വിളനിലമാണ് കുടുംബങ്ങളെന്ന് അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമൻകൂരിയാ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ കെവിൻ ഫാറെൽ.
2022 ജൂൺ 22-26 വരെ റോമൻകൂരിയാ ആതിഥ്യമരുളുന്ന ആഗോളസഭാതലത്തിലുള്ള കുടുംബസംഗമത്തെ അധികരിച്ച് വത്തിക്കാനിൽ, പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൽ, നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സഭാതലത്തിലുള്ള കുടുംബ സംഗമം പോലുള്ള സുപ്രധാന വേളകളിലുള്ള ഭാഗഭാഗിത്വം കൂടാതെ നമുക്ക് കുടുംബഅജപാലനത്തിന് പിന്തുണയേകുന്നതിനെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

റോം രൂപതയ്ക്കുവേണ്ടിയുള്ള, പാപ്പായുടെ വികാരിജനറാൾ കദ്ദിനാൾ ആഞ്ചെലൊ ദെ ദൊണാത്തിസ്, അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമൻകൂരിയാ വിഭാഗത്തിൻറെ സെക്രട്ടറി പ്രൊഫസർ ശ്രീമതി ഗബ്രിയേല്ല ഗംബീനൊ, റോം രൂപതയുടെ സാമൂഹ്യ വിനിമയ കാര്യാലയ മേധാവി വ്വാൾട്ടെർ ഇൻസേരൊ, റോം രൂപതയിലെ കുടുംബങ്ങളുടെ പ്രതിനിധികളായ ജൊവാന്നി, എലിസബേത്ത ഷിഫോണി ദമ്പതികൾ തുടങ്ങിയവരും സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group