അണവായുധങ്ങളും അവയുടെ വ്യാപനവും മാനവരാശിയുടെ നിലനിൽപ്പിനുനേരെ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് പരിശുദ്ധ സിംഹാസനം ഉത്കണ്ഠപ്പെടുന്നുവെന്ന് വത്തിക്കാൻ നയതന്ത്ര പ്രതിനിധി ആർച്ച് ബിഷപ് എത്തൊറെ ബാലസ്ത്രെറോ.
ആണവായുധങ്ങളുടെ വ്യാപനത്തിനെതിരെയുളള കരാറിനെക്കുറിച്ചുള്ള 2026 അവലോക സമ്മേളനത്തിന്റെ രണ്ടാമത് പ്രാരംഭ കമ്മിറ്റിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവായുധങ്ങൾ നിർമ്മിക്കുന്നതിന്റെയും കൈവശം വയ്ക്കുന്നതിന്റെയും അധാർമ്മികതയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ അടുത്തിടെ പ്രസ്‌താവിച്ചതിനെ പരാമർശിച്ച വത്തിക്കാൻ നയതന്ത്രജ്ഞൻ ആർച്ച് ബിഷപ് ബാലസ്ത്രെറോ, ആണവായുധങ്ങളുടെ ഉപയോഗം തിരുത്താനാകാത്ത തിക്തഫലങ്ങൾ ഉളവാക്കുകയും, മുൻപില്ലാത്ത വിധത്തിൽ മനുഷ്യജീവനുകൾ നഷ്ടമാകാൻ കാരണമാവുകയും ചെയ്യുമെന്ന് ഓർമ്മിപ്പിച്ചു. ആണവായുധങ്ങൾ കൈവശം വയ്ക്കുന്ന രാജ്യങ്ങൾ, സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടാൻ വേണ്ടി, അവ ഉപയോഗിക്കുമെന്ന് ഭീഷണി മുഴക്കുന്നത് ഏറിവരികയാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m