ആമസോണിൽ വില്‍ക്കപെടുന്ന ‘ഹോളി സ്പിരിറ്റ്’ ബോര്‍ഡ് ഗെയിം സാത്താന്റെ കെണിയാണെന്ന മുന്നറിയിപ്പുമായി കത്തോലിക്ക ഭൂതോച്ചാടകനായ ഫാ. ഏര്‍ണസ്റ്റോ കാരോ.
തനിക്ക് കഴിയാവുന്ന എല്ലാ ഇരകളേയും ചതിയില്‍പ്പെടുത്തുവാന്‍ സാത്താന്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയാണെന്നും ഇത് അതില്‍ ഒരെണ്ണമാണെന്നും ഫാ. കാരോ പറയുന്നു. മെക്സിക്കോയിലെ മോണ്ടേരി രൂപതാംഗമായ ഫാ. കാരോ മാര്‍ച്ച് 28-ന് ‘ഇ.ഡബ്യു.ടി.എന്‍ നൈറ്റ്ലി’ ന്യൂസിലൂടെയാണ് ഈ മുന്നറിയിപ്പ് നല്‍കിയത്.
“യേശുവുമായി നേരിട്ട് സംസാരിക്കൂ” എന്നാണ് ഗെയിമിന്റെ പാക്കിംഗില്‍ പറയുന്നത്. ദേവാലയങ്ങള്‍ക്കും, പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ക്കും, സുഹൃദ്സംഘങ്ങള്‍ക്കും ഈ ഗെയിം ഉത്തമമാണെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. അനേകരെ വഴിതെറ്റിക്കാന്‍ ദൈവം, കുരിശുരൂപം, മാലാഖമാര്‍, പ്രാവ് തുടങ്ങിയ ക്രിസ്തീയ ചിത്രങ്ങള്‍ ബോര്‍ഡില്‍ കാണാം. ആത്മാക്കളുമായി സംസാരിക്കുവാന്‍ ഓജാ ബോര്‍ഡില്‍ ത്രികോണാകൃതിയിലുള്ള പതക്കം ഉപയോഗിക്കുമ്പോള്‍, ഹോളി സ്പിരിറ്റ് ബോര്‍ഡില്‍ സ്വര്‍ണ്ണ നിറത്തിലുള്ള കുരിശാണ് ഉപയോഗിക്കുന്നത്. ഇത് കെണിയില്‍ വീഴ്ത്താനുള്ള വലിയ തന്ത്രമാണെന്ന് വൈദികന്‍ പറയുന്നു.
“നിങ്ങള്‍ക്ക് വേണ്ട ഉത്തരങ്ങള്‍ നേടൂ – മനുഷ്യനില്‍ തുടങ്ങി ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കുവാന്‍ ഹോളി സ്പിരിറ്റ് ബോര്‍ഡിന് കഴിയും” എന്നാണ് ഗെയിമിന്റെ വിവരണത്തില്‍ പറയുന്നത്. മറ്റ് ബോര്‍ഡുകള്‍ പോലെ ഇതൊരിക്കലും ദുരാത്മാക്കളോ, പിശാചുമോ ആയി ബന്ധപ്പെടില്ലെന്നും അതിനാല്‍ സുരക്ഷിതമായി കളിക്കാമെന്നും വിവരണത്തില്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ക്രിസ്ത്യന്‍ ചിത്രങ്ങള്‍ ഉണ്ടെങ്കിലും, ക്രൈസ്തവരെ കെണിയില്‍ വീഴ്ത്തുന്നതിന് ഓജോ ബോര്‍ഡ് പുതിയ രീതിയില്‍ ഇറക്കിയിരിക്കുന്നതാണ് ഹോളി സ്പിരിറ്റ് ബോര്‍ഡെന്നു ഫാ. കാരോ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group