വിശുദ്ധജലം സാത്താനെതിരെയുള്ള ആയുധമോ…?

പരമ്പരാഗതമായി കത്തോലിക്കാസഭയിലെ വിവിധ ശുശ്രൂഷകളിൽ വിശുദ്ധജലം ഉപയോഗിക്കുന്നു..എന്നാൽ വിശുദ്ധജലം പൈശാചിക ആക്രമണങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുമോ?തീർച്ചയായും,, ശുദ്ധജലം പൈശാചിക ശക്തികൾ ക്കെതിരെയുള്ള ആയുധമാണ്.ആവിലയിലെ വിശുദ്ധ അമ്മത്രേസ്യയുടെ ജീവിതത്തിൽ പൈശാചിക ശക്തികളെ കീഴടക്കിയ ഒരു അനുഭവം പുണ്യവതി പങ്കുവയ്ക്കുന്നുണ്ട്,
ഒരിക്കൽ പുണ്യവതി പ്രാർത്ഥിക്കാൻ രാത്രി എത്തിയപ്പോൾ പ്രാർത്ഥന മുടക്കാൻ പിശാച് മുന്നിൽ വന്നു. തന്റെ പ്രാർത്ഥന മുടക്കാൻ കച്ചകെട്ടി വന്ന അവനെ തൊട്ടടുത്ത് കണ്ട് വിശുദ്ധ ജല സംഭരണിയിൽ നിന്ന് കുറച്ച് ജലമെടുത്ത് തളിച്ച് ഓടിച്ചുവെന്ന് പുണ്യവതിയുടെ ജീവചരിത്രത്തിൽ പറയുന്നു.വിശുദ്ധജലം ആശീർവദിക്കുന്ന സമയത്ത് ദൈവത്തോട് നടത്തുന്ന പ്രത്യേക പ്രാർത്ഥനയിൽ പിശാചിനെയും മറ്റ് അശുദ്ധാത്മാക്കളെയും അവരുടെ പ്രവർത്തനങ്ങളെയും ചെറുത്തു തോൽപ്പിക്കാനുള്ള ശക്തി നൽകണമെന്ന് അപേക്ഷിച്ചു കൊണ്ടാണ് പുരോഹിതൻ വിശുദ്ധജലം ആശീർവദിക്കുന്നത്,
അതുകൊണ്ടുതന്നെ പ്രലോഭന അവസരത്തിൽ വിശുദ്ധജലം തൊട്ട് നെറ്റിയിൽ കുരിശു വരച്ചാൽ നമുക്ക് ദൈവിക സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പാണ്. കൂടാതെ മാനസികവും ശാരീരികവുമായ അസ്വസ്ഥതകളിൽ നിന്നും സംരക്ഷണം ലഭിക്കുവാനും വിശുദ്ധജലം ഉപയോഗിക്കുന്നു..

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group