കുടമാളൂർ : പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയത്തിൽ വിശുദ്ധ വാരാചരണത്തിനു തുടക്കമായി.
നാളെ രാവിലെ 7.15നു വിശുദ്ധ കുര്‍ബാനയോടെ ഓശാന തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.വ്യാഴാഴ്ച വൈകീട്ട് നാലിനു പെസഹാ തിരുകര്‍മ്മങ്ങള്‍. ആഘോഷമായ സമൂഹബലി, കാല്‍കഴുകല്‍ ശുശ്രൂഷ. ബിഷപ് മാര്‍ മാത്യു വാണിയകിഴക്കേല്‍ മുഖ്യകാര്‍മികത്വം വഹിക്കും.
വെള്ളി രാവിലെ 8.30 വരെ ദിവ്യകാരുണ്യ ആരാധന. 8.35 ദിവ്യകാരുണ്യപ്രദക്ഷിണം പഴയ പള്ളിയില്‍നിന്നും പുതിയ പള്ളിയിലേക്ക്. 12.30 പൊതു ആരാധന.മൂന്നിനു പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിക്കും.
നഗരികാണിക്കല്‍, തിരുസ്വരൂപ ചുംബനം. 6.15നു വിശുദ്ധ കുരിശിന്റെ വഴി. 7.15നു റവ.ഡോ. ടോം ഓലിക്കരോട്ട് പീഡാനുഭവ പ്രദര്ശനധ്യാനം നയിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group