കൊച്ചി :പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ വാരാചരണം ഏപ്രിൽ രണ്ടു മുതല്‍ ഒമ്പതുവരെ നടക്കും.
വിശുദ്ധവാരാചരണത്തിന്റെ തുടര്‍ച്ചയായി പള്ളിയില്‍ നടപ്പാക്കുന്ന വിശപ്പുരഹിതഗ്രാമം പദ്ധതിക്കായുള്ള നടപടികളും അന്തിമഘട്ടത്തിലായി. വിശുദ്ധവാരാചരണത്തിന്റെ ഭാഗമായി ഉപവാസത്തിലൂടെ സമാഹരിച്ച വിഭവങ്ങള്‍ കൊണ്ടാണ് പ്രാഥമികമായ വിശപ്പുരഹിതഗ്രാമം പദ്ധതി തുടങ്ങുന്നത്. ജാതിമത ഭേദമില്ലാതെ ഗ്രാമത്തിലുള്ളവരില്‍ അര്‍ഹരായവര്‍ക്ക് പള്ളിയില്‍ നിന്നും ദിവസേന ഭക്ഷണം വിതരണം ചെയ്യും. കിടപ്പുരോഗികള്‍ക്ക് ഭക്ഷണം വീടുകളിലും എത്തിക്കുന്നതാണ് പദ്ധതി.
വാരാചരണത്തിനു മുന്നോടിയായ ദിവ്യകാരുണ്യ ആത്മാഭിഷേക കണ്വന്ഷന് രണ്ടുവരെ നടക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കമെത്തുന്ന വിശ്വാസികള്‍ക്കായി പള്ളിയില്‍ വിപുലമായ ക്രമീകരണങ്ങളൊരുക്കിയതായി വികാരി ഫാ. ജോര്‍ജ് എടേഴത്ത്, ജനറല്‍ കണ്‍വീനര്‍ ടോമി കളത്തിപറമ്പില്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ അഡ്വ. എം.ജെ. വര്‍ക്കി, കെ.എ. ജോസ് ബാബു എന്നിവര്‍ അറിയിച്ചു. കെഎസ്ആര്‍ടിസി പ്രത്യേക ബസ് സൗകര്യങ്ങളടക്കം ക്രമീകരിച്ചിട്ടുണ്ട്.
രണ്ടിന് ഓശാന ഞായറില്‍ രാവിലെ 6.30ന് കുരുത്തോല വെഞ്ചരിപ്പോടെയാണ് വാരാചരണത്തിനു തുടക്കമാകുന്നത്. പെസഹാ വ്യാഴമായ ആറിന് വൈകുന്നേരം അഞ്ചിന് തിരുവത്താഴ ബലി-കൊച്ചി രൂപതാ വികാരി ജനറല്‍ മോണ്‍. ഷൈജു പര്യാത്തുശ്ശേരി. വചനപ്രഘോഷണം-ഫാ. ദീപക് ജോസഫ്. തുടര്‍ന്ന് കാല്‍കഴുകല്‍ ശുശ്രൂഷ, കാഴ്ചവയ്പ്. ഏഴിന് മതമൈത്രി ദീപകാഴ്ച മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. രാത്രി 12ന് അത്ഭുത തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കും.
കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഏഴിന് ഉച്ചയ്ക്ക് 2.30ന് പീഡാനുഭവ അനുസ്മരണ ശുശ്രൂഷ, അഞ്ചിന് നഗരികാണിക്കല്‍. രാത്രി 11നു സമാപന കുരിശിന്റെ വഴി, 12നു കബറടക്കം. എട്ടിന് രാത്രി 11നു തീ, തിരി, വെള്ളം വെഞ്ചരിപ്പ്, പെസഹാ പ്രഘോഷണം. തുടര്‍ന്ന് ഉയിര്‍പ്പ് തിരുനാള്‍ സമൂഹ ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം. ഒമ്പതിന് ഉയിര്‍പ്പ് ഞായര്‍. രാവിലെ ഏഴിനും 8.30നും ദിവ്യബലി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group