ഉത്തർപ്രദേശിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്കിടയിൽ വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്തു

വിശുദ്ധവാര തിരുക്കർമ്മങ്ങൾക്കിടയിൽ ഉത്തർപ്രദേശിൽ ക്രൈസ്തവ വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശിലെ ഫത്തേപ്പൂർ സിറ്റി, ഹരിഹർഗാൻജ് ഏരിയായിലെ ചർച്ചിൽ ആയിരുന്നു സംഭവം.

ഹൈന്ദവ മതമൗലികവാദികളുടെ പരാതിയെ തുടർന്ന്പെസഹാ വ്യാഴാഴ്ചയിലെ തിരുക്കർമ്മങ്ങൾക്കിടയിലായിരുന്നു പോലിസ് നടപടി. 36 ക്രൈസ്തവരെയാണ് അറസ്റ്റ് ചെയ്തത്.കൂടാതെ ഹൈന്ദവ മതമൗലികവാദികൾ തിരുക്കർമ്മങ്ങൾ നടക്കുമ്പോൾ ദേവാലയം വളയുകയും വാതിലുകൾ പൂട്ടുകയുമായിരുന്നു. ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു എന്ന് ആരോപിച്ചായിരുന്നു ഈ ആക്രമണം നടത്തിയത് . തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തുകയും ക്രൈസ്തവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. രണ്ടായിരം വർഷം മുമ്പ് ക്രിസ്തു അനുഭവിച്ച അതേ പീഡകളിലൂടെയാണ് തങ്ങളും കടന്നുപോകുന്നതെന്ന് ദേവാലയ അധികാരികൾ പ്രതികരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group